ഹൈദരാബാദ്: തെലുങ്കാനയിലെ വാറങ്കലില്‍ കോണ്‍ഗ്രസ് മുന്‍ എം.പി സിരിസില രാജയ്യയുടെ വീട്ടില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ നാല് പേര് മരിച്ചു. രാജയ്യയുടെ മരുമകള്‍ ശാരിക, പേരക്കുട്ടിയായ അഭിനയന്, അയന്, ശ്രീയന്‍, എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
വാറങ്ക മണ്ഡലത്തില്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെയാണ് അപകടം.
Discussion about this post