റായ്പൂർ : വിവാഹാഭ്യർത്ഥന നിരസിച്ച 16 കാരിയെ റോഡിലൂടെ വലിച്ചിഴച്ച് 47 കാരൻ. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. പെൺകുട്ടിയെ പ്രതി മൂർച്ഛയുള്ള ആയുധം വെച്ച് ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ ഓംകാർ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പെൺകുട്ടിയെ മൂർച്ഛയുള്ള ആയുധം കൊണ്ട് പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട പെൺകുട്ടി പ്രതിയുടെ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. പെൺകുട്ടി ജോലി ഉപേക്ഷിക്കുമെന്ന് പറഞ്ഞതിനാലാണ് പ്രതി ആക്രമിച്ചത് എന്ന റിപ്പോർട്ടുകളുമുണ്ട്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്നാണ് പോലീസ് കേസെടുത്തത്.
ये वीडियो छत्तीसगढ़ की बताई जा रही है। महिला को बुरी तरह घायल कर बाल पकड़कर सड़क पर खींच रहा है ये राक्षस। इतने लोग ये सब होता देख रहे हैं लेकिन कोई आगे बढ़कर मदद नहीं कर रहा। कहाँ है प्रशासन ?? pic.twitter.com/L5AfGaGXgQ
— Swati Maliwal (@SwatiJaiHind) February 19, 2023
ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. പ്രാഥമിക അന്വേഷണത്തിൽ ഇരയെയും പ്രതിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Discussion about this post