കൊച്ചി: രാജ്യത്ത് ആദ്യമായ പ്രദേശിക ഭാഷയിൽ വിധി പ്രസ്താവിച്ച് കേരള ഹൈക്കോടതി. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ ഉത്തരവ് പുറത്തിറക്കിയത്. ചീഫ് ജസ്റ്റിസ് എസ് മണികൂമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബഞ്ച് ജനുവരിയിൽ പ്രഖ്യാപിച്ച വിധിയുടെ പകർപ്പാണ് മലയാളത്തിലും ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരള ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകൾ ഇതിനകം മലയാളത്തിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഹൈക്കോടതി ഉത്തരവുകൾ പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത്. ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റതിന് ശേഷമാണ് പ്രാദേശിക ഭാഷകളിൽ ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും വിധികൾ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്.
തുടർന്ന് സുപ്രീംകോടതി വിധികൾ പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കാൻ ആരംഭിക്കുകയായിരുന്നു.അതിന്റെ ആദ്യ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ സുപ്രീംകോടതിയുടെ 1,091 വിധികൾ ഒഡിയ, ഗാരോ തുടങ്ങിയ പ്രാദേശിക ഭാഷകളിൽ പുറത്ത് വിട്ടിരുന്നു. സുപ്രീംകോടതി വിധികൾ ഹിന്ദി, തമിഴ്, ഗുജറാത്തി, ഒഡിയ എന്നീ നാല് ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ജസ്റ്റിസ് എ എസ് ഓക്കയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
Discussion about this post