ന്യൂഡൽഹി; പരീക്ഷയെഴുതാൻ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വിദ്യാർത്ഥികൾ. കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഹർജി പരിഗണിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മാർച്ച് ഒൻപതിന് സർവ്വകലാശാലകളിൽ വാർഷിക പരീക്ഷകൾ ആരംഭിക്കുകയാണെന്നും ഹിജാബ് ധരിച്ച് പ്രവേശനം അനുവദിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഹിജാബ് നിരോധനത്തിന് പിന്നാലെ പലരും സ്വകാര്യ കോളേജുകളിലേക്ക് മാറിയിരുന്നു. എന്നാൽ പരീക്ഷയെഴുതാൻ കോളേജുകളിലേക്ക് എത്തേണ്ടതുണ്ട്. ഇതിനാൽ അടിയന്തരിരമായി കോടതി വിഷയം പരിഗണിക്കണമെന്നാണ് വിദ്യാർത്ഥിനികളുടെ ആവശ്യം. ശിരോവസ്ത്രമില്ലാതെ പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾ തയ്യാറല്ലെന്ന് അഭിഭാഷകൻ ഷദൻ ഫരാസ്സ് ചീഫ് ജസ്റ്റിസിനോട് വ്യക്തമാക്കിയതായാണ് വിവരം.
അതേ സമയം കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Discussion about this post