Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

”എല്ലാവരും വിചാരിക്കുന്നുണ്ടാവും കാശുണ്ടാക്കാനായി നടന്നുവെന്ന്; എന്നാൽ അങ്ങനെയല്ല;” ആശുപത്രിയിൽ കിടക്കേണ്ടി വന്നതിന്റെ കാരണങ്ങൾ അന്ന് സുബി തുറന്നു പറഞ്ഞു

by Brave India Desk
Feb 22, 2023, 04:10 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്ന സുബി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജീവിത ശൈലിയും മടിയുമാണ് തന്റെ അസുഖങ്ങളുടെയെല്ലാം പ്രധാന കാരണം എന്ന് മാസങ്ങൾക്ക് മുൻപ് തന്റെ യൂട്യൂബ് ചാനലിലിട്ട ലൈവിൽ സുബി പറഞ്ഞിരുന്നു.

എല്ലാവരും വിചാരിക്കും കാശുണ്ടാക്കാനായി നടന്നുവെന്ന്. എന്നാൽ അങ്ങനെയല്ല. ദീർഘ നാളായി ഷോകളും പരിപാടികളും ഇല്ലാതിരുന്ന് വീണ്ടും തിരക്കായപ്പോൾ ആരോഗ്യം ശ്രദ്ധിക്കാതെ ഓടിയതിന്റെ ഫലമാണ് തന്റെ ആശുപത്രി വാസം എന്നാണ് സുബി അന്ന് പറഞ്ഞത്.

Stories you may like

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

സമയത്തിന് ആഹാരം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക ഇങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ലാത്തതു കൊണ്ട് എല്ലാം കൂടി ഒരുമിച്ചു വന്നു. ശരീരവേദന, നെഞ്ചുവേദന, ഗ്യാസ്ട്രിക് പ്രശ്നം, ഭക്ഷണമൊന്നും കഴിക്കാൻ പറ്റിയില്ല, ഛർദ്ദി അങ്ങനെ എല്ലാം ഉണ്ടായിരുന്നു. ഒരു കരിക്കിൻ വെള്ളം കുടിച്ചാൽ പോലും ഛർദ്ദിക്കും.

രണ്ട് ദിവസം ആഹാരം കഴിക്കാതിരുന്നാൽ ശരീരം താങ്ങില്ല. വല്ലാതെ തളർന്നുപോയി. ഗ്യാസ്ട്രിക് പ്രോബ്ലംവന്നപ്പോൾ നെഞ്ചും പുറവും ഭയങ്കര വേദന. ടെൻഷനായി. എന്നിട്ടും മരുന്നൊന്നും കൃത്യമായി കഴിച്ചില്ല. ഷൂട്ടും യാത്രയുമായി നടന്നു. എല്ലാവരും വിചാരിക്കും കാശുണ്ടാക്കാൻ വേണ്ടിയാണ് നടന്നത് എന്ന്. എന്നാൽ അങ്ങനെയല്ല. കുറേ നാളായി പ്രോഗ്രാം ഒന്നുമില്ലാതിരുന്നിട്ട് ഒരു പ്രോഗ്രാം കിട്ടുമ്പോൾ വീട്ടിലിരിക്കാൻ ഇഷ്ടമില്ലാതെ പ്രോഗ്രോമിനായി പോകും. പ്രോഗ്രാം ചെയ്യാൻ തനിക്ക് ആർത്തിയാണ്. പൈസയോടല്ല, വർക്ക് ചെയ്യാൻ ക്രെയ്‌സാണ്. അതിനെല്ലാം കട്ടയ്ക്ക് കൂടെ നിൽക്കാൻ ഫാമിലിയുണ്ട്.

സമയത്തിന് ആഹാരം കഴിക്കാത്തതിന്റെ പേരിൽ അമ്മയും അനിയനും വഴക്ക് പറയും. പക്ഷേ എനിക്ക് കഴിക്കാൻ മൈന്റ് വരില്ല. കഴിക്കണമെന്ന് തോന്നിയാൽ മാത്രമേ ആഹാരം കഴിക്കൂ, അതെല്ലാം തന്റെ ദുശ്ശീലമാണ്.

പാൻക്രിയാസിൽ ഒരു സ്റ്റോൺ ഉണ്ട്. ഇപ്പോഴത് വലിയ അപകടകാരി അല്ല. അതിനു മരുന്ന് കഴിച്ച് പത്തു ദിവസത്തോളം ഞാൻ ആശുപത്രിയിൽ ആയിരുന്നു. പാൻക്രിയാസിലെ സ്റ്റോൺ പത്തു ദിവസം മരുന്ന് കഴിച്ച് കുറവില്ലെങ്കിൽ കീഹോളിലൂടെ കളയാവുന്നതേയുള്ളൂ. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം അങ്ങനെയുള്ളവയെല്ലാം ശരീരത്തിൽ കുറവാണ്.

മഗ്നീഷ്യവും പൊട്ടാസ്യവും എല്ലാം ശരീരത്തിൽ കയറ്റി. നമ്മുടെ കൈയിലിരുപ്പു കൊണ്ടാണല്ലോ എന്നോർത്ത് എല്ലാ വേദനയും സഹിച്ചു. ഭക്ഷണമൊക്കെ ബാലൻസ് ചെയ്തു. മൂന്നു നേരം ആഹാരം കഴിച്ചു. ഈ അടുത്ത വർഷങ്ങളിൽ ഇങ്ങനെ മൂന്നു നേരം തികച്ച് ഭക്ഷണം കഴിച്ചതായി ഓർക്കുന്നില്ല. കുറച്ചൊക്കെ തന്റെ ഉഴപ്പ് കൊണ്ട് സംഭവിച്ചതാണ്.

ഷൂട്ടൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാൽ മടിപിടിച്ച് കിടക്കും. അതാണ് ഏറ്റവും വലിയ പ്രശ്‌നം. ദിവസം ഒരു നേരമൊക്കെയായിരിക്കും ആഹാരം കഴിക്കുന്നത്. ആർട്ടിസ്റ്റുകൾ എന്നല്ല അല്ലാതെ സാധാരണക്കാരാണെങ്കിലും എന്തെങ്കിലും സമയത്തിന് കുറച്ചെങ്കിലും കഴിക്കാൻ പറ്റുന്നത് കഴിക്കുക. ഇച്ചിരി പഴഞ്ചോറ് ആണെങ്കിലും കഞ്ഞിയാണെങ്കിലും അച്ചാറ് കൂട്ടി കഴിക്കുക.

ഒരു അടുക്കും ചിട്ടയുമില്ലാതെ ഒന്നും ശ്രദ്ധിക്കാത്തവർ ഉണ്ടെങ്കിൽ അല്പം ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കുറച്ചു കൂടി നന്നായിട്ട് മുന്നോട്ട് പോകാൻ പറ്റും. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ഉറങ്ങേണ്ട സമയം നന്നായി ഉറങ്ങുക. ശരീരം നന്നായി ശ്രദ്ധിക്കണമെന്നും സുബി വീഡിയോയിൽ പറഞ്ഞു.

Tags: deathsubi sureshMALAYALAM ACTRESSസുബി സുരേഷ്
Share24
Tweet
Send
Share

Latest stories from this section

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

Latest News

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies