ഡല്‍ഹി: ഡല്‍ഹിയിലെ കേരളാ ഹൗസില്‍ പരിശോധന നടത്തിയ പോലീസ് നടപടി ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കാന്റീനില്‍ ബീഫ് വിളമ്പുന്നെന്ന പരാതിയെ തുടര്‍ന്ന് റെയ്ഡ് നടത്തിയ പോലീസ് നടപടി ചട്ടവിരുദ്ധമാണെന്നാണ് ഡല്‍ഹി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്.
കേരളാ ഹൗസിന്റെ കാന്റീനില്‍ പരിശോധന നടത്താനുള്ള അധികാരം പോലീസിനില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളാ ഹൗസില്‍ പോലീസ് കയറിയത് അനുമതിയില്ലാതെയാണ്. കേരളാ ഹൗസില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. പോലീസ് കയറിയത് ബീഫ് പരിശോധനയ്ക്ക് തന്നെ-റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post