കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുത്തു. മുൻനിര ബാറ്റർമാരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, നിറം മങ്ങിയ ബൗളിംഗ് ഇന്ത്യക്ക് തിരിച്ചടിയായി.
37 പന്തിൽ 54 റൺസ് എടുത്ത ബെഥ് മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ക്യാപ്ടൻ മെഗ് ലാനിംഗ് 34 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്നു. ആഷ്ലി ഗാർഡ്നർ 18 പന്തിൽ 31 റൺസ് നേടി.
ഇന്ത്യക്ക് വേണ്ടി ശിഖ പാണ്ഡെ 2 വിക്കറ്റും ദീപ്തി ശർമ്മയും രാധാ യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യൻ ബൗളർമാരെല്ലാം 7.50ന് മുകളിൽ ഇക്കോണമിയിൽ തല്ല് വാങ്ങി.
Discussion about this post