ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്തിന്റെ പേരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് ഇറാനിലെ സദാരാചരവാദി. ഇറാനിലാണ് ക്രൂരസംഭവം അരങ്ങേറിയത്. ഇറാനിലെ എലിമെന്ററി സ്‌കൂൾ വിദ്യാർത്ഥിനിയായ സാറാ ഷിറാസിയ്ക്കാണ് മർദ്ദനമേറ്റത് സ്‌കൂളിലേക്ക് പോകുന്ന വഴി, റസിയ ഹഫ്ത് ബരാദരൻ എന്ന യുവതി പെൺകുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പെൺകുട്ടിയുടെ മുഖത്തടിച്ച് മൂക്കിന്റെ പാലവും പല്ലും തകർക്കുകയായിരുന്നു. സംഭവം മാദ്ധ്യമങ്ങളെ അറിയിക്കുകയോ മനുഷ്യാവകാശ സംഘടനകളെ സമീപിക്കുകയോ ചെയ്താൽ മഹ്സ അമിനിയുടെ ഗതിക്ക് സമാനമായിരിക്കും ജീവിതമെന്ന് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് റിപ്പോർട്ടുകളുണ്ട്.
റോഡലിരികിൽ രക്തമൊഴുകുന്ന മൂക്ക് പൊത്തിപിടിച്ച് ഇരിക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
Discussion about this post