അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ അഴിഞ്ഞാടി ഖാലിസ്ഥാൻ വാദികൾ. പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത ഖാലിസ്ഥാൻ വാദികൾ അജ്‌നാല പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറി. വാളും തോക്കും, കുറുവടികളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് സ്വയം പ്രഖ്യാപിത മതപ്രഭാഷകനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ അനുയായികളാണ് നിയമം കയ്യിലെടുത്ത് അഴിഞ്ഞാടിയത്.
#WATCH | Punjab: Supporters of 'Waris Punjab De' Chief Amritpal Singh break through police barricades with swords and guns outside Ajnala PS in Amritsar
They've gathered outside the PS in order to protest against the arrest of his (Amritpal Singh) close aide Lovepreet Toofan. pic.twitter.com/yhE8XkwYOO
— ANI (@ANI) February 23, 2023
അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായി ലവ്പ്രീത് സംിഗിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഖാലിസ്ഥാൻ വാദികൾ പഞ്ചാബിൽ അക്രമാസക്തരായത്. ലവ്പ്രീത് സിംഗ് നിരപരാധിയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ഇരമ്പുന്നത്. അക്രമാസക്തരായ ഖാലിസ്ഥാനികൾ പോലീസുകാരെയും ആക്രമിച്ചു. മാരകായുധങ്ങളുമായെത്തിയ നൂറുകണക്കിന് വരുന്ന ഖാലിസ്ഥാനികളെ നിയന്ത്രിക്കാനാവാതെ പോലീസ് ബുദ്ധിമുട്ടുകയാണ്. നിരവധി പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ലവ്പ്രീത് തൂഫാൻ നിരപരാധിയാണെന്നതിന്റെ തെളിവ് പ്രതിഷേധക്കാർ സമർപ്പിച്ചുവെന്ന് അമൃത്സർ പോലീസ് കമ്മീഷണർ ജാസ്‌കരൻ സിംഗ് പറഞ്ഞു. ഇത് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ലവ്പ്രീത് സിംഗിനെ നാളെവിട്ടയക്കുമെന്ന് പോലീസ് പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി.
അതേസമയം, പറഞ്ഞ ദിവസം ലവ്പ്രീത് സിംഗ് ജയിലിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ തങ്ങളുടെ പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം ആസൂത്രണം ചെയ്യുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
ലവ്പ്രീത് തൂഫൻ സിംഗ് , അനുയായികളായ വീർ ഹർജീന്ദർ സിംഗ് , ബൽദേവ് സിംഗ് എന്നിവർക്കെതിരെയാണ് തട്ടിക്കൊണ്ടുപോകൽ, കയ്യേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.











Discussion about this post