ഇടുക്കി: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം. സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.
നിയമവിദ്യാർത്ഥിനിയെ ആണ് ഷാജഹാൻ കൊല്ലാൻ ശ്രമിച്ചത്. ഇയാൾ പെൺകുട്ടിയുടെ കഴുത്തറുത്ത് കൊല്ലാനാണ് ശ്രമിച്ചത്. ഫോർട്ട് കൊച്ചി സ്വദേശികളായ പെൺകുട്ടിയുടെയും ഷാജഹാന്റെയും വിവാഹം ഉറപ്പിച്ചിരുന്നു. ഷാജഹാന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടിയോട് ബന്ധത്തിൽ നിന്ന് പിൻമാറാനും ആവശ്യപ്പെട്ടു. ഇതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു.
എന്നാൽ കഴിഞ്ഞ ആറുമാസത്തിനിടെ ഷാജഹാന്റെ പുതിയ പ്രണയം തകർന്നു. ഇതോടെ പഴയബന്ധം പുനഃസ്ഥാപിക്കാൻ ഷാജഹാൻ ശ്രമിച്ചു.വീണ്ടും വിവാഹ ആലോചനയുമായി ഷാജഹാൻ എത്തി. എന്നാൽ നിയമവിദ്യാർഥിനി ഇതിന് വിസമ്മതിച്ചു.
പിന്നാലെ സ്വകാര്യ ചിതങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഷാജഹാൻ തൊടുപുഴ-വെങ്ങല്ലൂർ ബൈപാസിൽ എത്തിച്ചു തുടർന്ന് പെൺകുട്ടി താമസിക്കുന്ന മുറിയിലേക്ക് തനിക്കും വരണമെന്ന് ഷാജഹാൻ ആവശ്യപ്പെട്ടു.എന്നാൽ പെൺകുട്ടി ആവശ്യത്തെ നിരസിച്ചു. ഇതിനെ തുടർന്നാണ് കൊല്ലാൻ ശ്രമിച്ചത്
Discussion about this post