സംവിധായകരും അഭിനേതാക്കളും പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തനൊരുങ്ങി ബോളിവുഡ് നടന്‍ അനുപം ഖേര്‍. ഇന്ത്യയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമമാണ് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കല്‍ എന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന് ഒരു ഭീഷണിയുമില്ല. നരേന്ദ്രമോദി സര്‍ക്കാറിനെതിരായ ഈ ക്യാമ്പയിന് പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങളാണ്- അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം ബോളിവുഡ് നടന്മാരും സാധാരണക്കാരുമായി താന്‍ രാഷ്ട്രപതിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നവര്‍ സര്‍ക്കാറിനെയല്ല ജൂറിയെയും അവരുടെ സിനിമകള്‍ കണ്ട പ്രക്ഷകരെയുമാണ് അപമാനിക്കുന്നതെന്നും വ്യക്തമാക്കി.
Discussion about this post