വാഷിംഗ്ടൺ: റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ വിദേശകാര്യ സഹമന്ത്രി ഡൊണാൾഡ് ലൂ. യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ വാക്കുകളെ റഷ്യ വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഡൊണാൾഡ് ലൂ ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
യു എൻ ചാർട്ടറിന്റെ മൂല്യം കാത്ത് സൂക്ഷിക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണ്. റഷ്യ- യുക്രെയ്ൻ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ പദവിയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത് എന്നും ലൂ വ്യക്തമാക്കി.








