തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവ സ്വദേശി ഷെമീറാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സഹോദരിയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു യുവതി. ഷെമീറിന്റെ ഭാര്യയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെവച്ച് യുവതിയെ പരിചയപ്പെട്ട ഷെമീർ ഓട്ടോയിൽ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
എങ്ങനെയോ രക്ഷപ്പെട്ട യുവതി നേരെ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
Discussion about this post