ചണ്ഡീഗഡ് : പഞ്ചാബ് ജയിലിൽ തടവുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ കൊലക്കേസ് പ്രതികൾ കൊല്ലപ്പെട്ട. കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ദുരാൻ മൻദീപ് സിംഗും മൻമോഹൻ സിംഗുമാണ് കൊല്ലപ്പെട്ടത്. മൂസേവാല കൊലക്കേസിലെ പ്രതികളാണ് ഇവർ. ജയിലിലെ മറ്റൊരു തടവുകാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗോയിൻദ്വാൾ സാഹിബ് ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായയും, ആക്രമണത്തിൽ ദുരാൻ മൻദീപ് സിംഗ് തൂഫാൻ കൊല്ലപ്പെട്ടുവെന്നും ഡിഎസ്പി ജസ്പാൽ സിംഗ് ധില്ലൺ പറഞ്ഞു. ബട്ടിൻഡ സ്വദേശി കേശവ്, ബുധ്ലഡ സ്വദേശി മൻമോഹൻ സിംഗ് മോഹന എന്നിവരെ പരിക്കുകളോടെ ടൺ ടരൺ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൻമോഹൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
മൂസാവാലയെ കൊലപ്പെടുത്തിയ സംഘത്തിന് വാഹനം എത്തിച്ച് നൽകിയത് ദുരാൻ മൻദീപ് സിംഗ് ആയിരുന്നു. ബാക്കപ്പ് ഷൂട്ടർ കൂടിയായിരുന്നു ഇയാൾ. അമൃത്സറിനടുത്തുള്ള ബട്ടാല സ്വദേശിയായ ഇയാളെ+ പഞ്ചാബ് ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്സാണ് അറസ്റ്റ് ചെയ്തത്. മൻമോഹനും കൊലയിൽ പങ്കുണ്ട്. മൂസേവാല കൊലക്കേസ് പ്രതികൾക്ക് അഭയം നൽകിയത് കേശവായിരുന്നു.
പഞ്ചാബ് സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ച് ഒരു ദിവസത്തിന് ശേഷം, 2022 മെയ് 29 നാണ് 28 കാരനായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയേറ്റതിനെ തുടർന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മുപ്പത് റൗണ്ട് വെടിയുതിർത്തായിരുന്നു കൊലപാതകം.
Discussion about this post