ചെന്നൈ : ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥിനി മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബി(19) ആണ് മരിച്ചത്. താംബരം എംസിസി കോളജിലെ വിദ്യാർത്ഥിനിയാണ് നിഖിത.
രാവിലെ കോളേജിലേക്ക് പോകാനിറങ്ങിയതായിരുന്നു വിദ്യാർത്ഥി. താംബരത്തിന് സമീപം റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹെഡ് ഫോൺ വെച്ച് മൊബൈൽ ഫോണിൽ സംസാരിച്ചാണ് നിഖിത ട്രാക്ക് മുറിച്ചുകടന്നത്.
ഈ സമയത്ത് താംബരത്തേക്കുള്ള ട്രെയിൻ കടന്നുവരികയായിരുന്നു. വേഗത കുറവായിരുന്നെങ്കിലും ഫോണിൽ സംസാരിച്ച് നടന്ന നിഖിത ട്രെയിൻ അടുത്തെത്തിയ വിവരം അറിഞ്ഞില്ല. പെൺകുട്ടി ട്രാക്ക് മുറിച്ച് കടന്നുന്നത് ലോക്കോ പൈലറ്റും കണ്ടിരുന്നു. തുടർന്ന് ഹോൺ മുഴക്കിയെങ്കിലും പെൺകുട്ടി അത് കേട്ടില്ല. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് വച്ച് തന്നെ പെൺകുട്ടി മരിച്ചു.
Discussion about this post