അൽഹൗളിലെ: തടങ്കൽപ്പാളയങ്ങളിലെ കൗമാരക്കാരായ ആൺകുട്ടികളെ ജനസംഖ്യാ വർദ്ധവിനായി ഐഎസ് ഭീകരസംഘടന ഉപയോഗിക്കുന്നതായി റിപ്പോർട്ട്. വടക്കുകിഴക്കൻ സിറിയയിലെ ക്യാമ്പുകളിൽ കഴിയുന്ന കൗമാരക്കാരായ ആൺകുട്ടികളെയാണ് മുസ്ലീം ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഐഎസ് പാളയത്തിലുള്ള സ്ത്രീകളുമായും ഐഎസ് വധുക്കളുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടാനാണ് ആൺകുട്ടികളെ നിർബന്ധിപ്പിക്കുന്നത്. ആൺകുട്ടികളെ ബലപ്രയോഗത്തിലൂടെയാണ് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. വയാഗ്രയടക്കമുള്ളവ കഴിക്കാനും ഉത്തരവുണ്ട്.
2019ൽ ഐഎസ്ഐഎസിനെ പരാജയപ്പെടുത്തിയതിന് ശേഷം , തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഏകദേശം 8,000 സ്ത്രീകളെയും കുട്ടികളെയും സിറിയൻ സർക്കാർ തടവിലാക്കിയിരുന്നു. പ്രായപൂർത്തിയായ പുരുഷ ഐസിസ് ഭീകരരെ പ്രത്യേക ക്യാമ്പുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ ക്യാമ്പിലകപ്പെട്ട ആൺകുട്ടികളാണ് ലൈംഗിക ചൂഷണത്തെ കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിച്ചത്.
ഐഎസ് സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ ഞങ്ങൾ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതരാവുകയാണ്. ഞങ്ങളെ ഇവിടെ നിന്ന് രക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമോയെന്നാണ് ആൺകുട്ടികൾ ചോദിക്കുന്നത്. ഒരു ആൺകുട്ടിയെ ദിവസങ്ങൾക്കുള്ളിൽ എട്ട് ഐഎസ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തിയതായി ഇവർ വെളിപ്പെടുത്തി.
ഐഎസിനോടുള്ള അടങ്ങാത്ത പിന്തുണ കൊണ്ടെങ്കിലും മുസ്ലീം ജനസംഖ്യാ വർദ്ധനവിൽ എങ്കിലും സഹായിക്കാനാണ് ഐഎസ് സ്ത്രീകളുടെ തീരുമാനം. ആൺകുട്ടികൾക്ക് അമിത അളവിൽ വയാഗ്ര അടക്കം നൽകുകയും ചിലർ കുഴഞ്ഞ് വീണ് ആശുപത്രിയിൽ ചികിത്സയിലുമായിരിക്കുകയാണ്.
Discussion about this post