രാജ്യത്തെ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വരുമാനം 2023 ഫെബ്രുവരിയിൽ 1,49,577 കോടി രൂപയായി ഉയർന്നു.തുടർച്ചയായ 12-ാം മാസമാണ് 1.4 ലക്ഷത്തിനു മുകളിൽ ജി.എസ്.ടി. വരുമാനം ഉയരുന്നത്. കേന്ദ്ര ധന മന്ത്രാലയ ആണ് കണക്കുകൾ പുറത്തുവിട്ടത്.
2022 ഫെബ്രുവരിയിലെ 1,33,026 കോടിയെ അപേക്ഷിച്ച് 12 ശതമാനമാണ് വർധനവുണ്ടായത്. 2022 ഫെബ്രുവരിയിലെ മൊത്തം ജി.എസ്.ടി. വരുമാനത്തിൽ 27,662 കോടി രൂപ കേന്ദ്ര ജി.എസ്.ടി.യും (സി.ജി.എസ്.ടി.) 34,915 കോടി രൂപ സംസ്ഥാനങ്ങളുടെ ജി.എസ്.ടി.യും (എസ്.ജി.എസ്.ടി.) ആണ്. സംയോജിത ജി.എസ്.ടി. (ഐ.ജി.എസ്.ടി.) 75,069 കോടി രൂപയും സെസ് 11,931 കോടി രൂപയുമാണ്.









Discussion about this post