മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കിന് വിധേയായതായി ബോളിവുഡി നടി സുസ്മിത സെൻ. സോഷ്യൽ മീഡിയയിലൂടെയാണ് രോഗവിവരം ആരാധകരെ അറിയിച്ചത്. ഹൃദയാഘാതം ഉണ്ടായെന്നും ശസ്ത്രക്രിയയിലൂടെ ഹൃദയത്തിൽ സ്റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം പേജിലൂടെ പിതാവിനൊപ്പം നിൽക്കുന്നൊരു ഫോട്ടോയാണ് സുസ്മിത പങ്കുവെച്ചിരിക്കുന്നത്.
‘നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തുക. നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പ നിൽക്കും എന്റെ അച്ഛൻ സെൻ സുബിർ പറഞ്ഞ വാക്കുകളാണിത്. രണ്ട് ദിവസം മുൻപ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റും പിടിപ്പിച്ചു. അതിലേറ്റവും പ്രധാനപ്പെട്ടൊരു കാര്യം എനിക്ക് വലിയൊരു ഹൃദയമുണ്ടെന്ന് എന്റെ കാർഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണെന്നതാണ്.
സമയോചിതമായി സഹായങ്ങൾ നൽകുകയും ക്രിയാത്മകമായി പ്രവർത്തിച്ച ഒത്തിരി ആളുകളോട് നന്ദി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റിലൂടെ പറയാം. ഈ കുറിപ്പ് എന്റെ ആരാധകരെയും പ്രിയപ്പെട്ടവരെയും സന്തോഷ വാർത്ത അറിയിക്കാൻ വേണ്ടി മാത്രമാണ്. എല്ലാം നന്നായിരിക്കുന്നു. വീണ്ടും മുന്നോട്ടുള്ള ജീവിതത്തിന് ഞാൻ തയ്യാറാണ്. നിങ്ങളെ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നുവെന്ന് താരം കുറിച്ചു.
ഫിറ്റ്നസ് നിലനിർത്തിയിട്ടും ആരോഗ്യപ്രശ്നങ്ങളിലേക്ക് താരം വീണതിലെ ആശങ്കയിലാണ് ആരാധകർ.
Discussion about this post