ജനിതക മാപ്പിംഗ് രംഗം ഇന്ത്യന്‍ ഉപഭോക്തൃ വിപണിക്ക് പ്രാപ്യമായ അവസ്ഥയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ ഉദ്യമം. ആഴ്ചകള്‍ക്കുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സമഗ്ര ജീനോം സീക്വന്‍സിംഗ് കിറ്റ് വിപണിയിലെത്തുമെന്നാണ് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലയന്‍സിന് വേണ്ടി ഇവയുണ്ടാക്കുന്ന സ്ട്രാന്‍ഡ് ലൈഫ് സയന്‍സ് കമ്പനിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബെംഗളൂരു ആസ്ഥാനമായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ് ആണ് റിലയന്‍സിന് വേണ്ടി ജീനോം സീക്വന്‍സിംഗ് കിറ്റുകള്‍ നിര്‍മ്മിക്കുന്നത്. 2021ല്‍ ഈ കമ്പനി റിലയന്‍സ് ഏറ്റെടുത്തിരുന്നു. നിലവില്‍ കമ്പനിയുടെ 80 ശതമാനം ഓഹരികളും റിലയന്‍സിനാണ്.
12,000 രൂപ വില വരുന്ന കിറ്റ്, വിപണിയില്‍ ലഭ്യമായ മറ്റ് കിറ്റുകളെ അപേക്ഷിച്ച് 86 ശതമാനം വിലക്കുറവിലായിരിക്കും ലഭിക്കുക. പാരമ്പര്യമായുള്ള ജനിതക തകരാറുകള്‍ കണ്ടെത്തുന്നതിന് പുറമേ അര്‍ബുദം, ഹൃദ്രോഗം, മറ്റ് നാഡീ സംബന്ധ തകരാറുകള്‍ എന്നിവയ്ക്കുള്ള സാധ്യത കണ്ടെത്താനും ജീനോം സീക്വന്‍സിംഗ് പരിശോധനയിലൂടെ സാധിക്കുമെന്ന് സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രമേഷ് ഹരിഹരന്‍ വ്യക്തമാക്കി.
ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവിലുള്ള ജനിതക മാപ്പിംഗ് സംവിധാനമായിരിക്കും ഇതെന്ന് രമേഷ് ഹരിഹരന്‍ അവകാശപ്പെടുന്നു. വില കുറഞ്ഞ ജീനോം സീക്വന്‍സിംഗ് കിറ്റുകള്‍ അവതരിപ്പിക്കുക വഴി ഇന്ത്യന്‍ ജനതയ്ക്ക് മുമ്പില്‍ പേഴ്‌സണല്‍ ജീന്‍ മാപ്പിംഗ് എന്ന ആശയമാണ് റിലയന്‍സ് അവതരിപ്പിക്കുന്നത്.
അതേസമയം റിലയന്‍സ് ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 2019ല്‍ 12.7 ശതകോടി ബില്യണ്‍ ഡോളറിന്റെ മൂല്യമുണ്ടായിരുന്ന ആഗോള ജനിതക പരിശോധന വിപണിയെ പിടിച്ചുലയ്ക്കുന്ന ഒന്നായിരിക്കും അത്. 2027ഓടെ ഈ വിപണി 21.3 ശതകോടി ബില്യണ്‍ മൂല്യത്തില്‍ എത്തുമെന്നാണ് അല്ലീഡ് മാര്‍ക്കറ്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നത്.
Discussion about this post