കണ്ണൂർ: വൈദേകം റിസോർട്ട് വിവാദത്തിൽ കൈ കഴുകി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേന്ദ്ര ഏജൻസികളുടേത് സാധാരണ പരിശോധനയാണ്. റിസോർട്ടിൽ നടന്ന റെയ്ഡിനെ കുറിച്ച് അറിയില്ല. സ്ഥാപനവുമായി തനിക്കെന്ത് ബന്ധമെന്ന് ഇപി ചോദിച്ചു.
താൻ ആ റിസോർട്ടിന്റെ ആരുമല്ല. റിസോർട്ടിന്റെ എംഡിയോടോ സിഇഓയോടോ ഇക്കാര്യം ചോദിച്ച് നോക്കാം. അവിടെ ഒരു ആദായനികുതി വകുപ്പും റെയ്ഡിന് പോയിട്ടില്ല. മാദ്ധ്യമങ്ങൾ സൃഷ്ടിച്ച കഥയാണ് അത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. നന്നായി വരുന്ന ഒരു സ്ഥാപനമാണ് അത്. അത് നശിപ്പിക്കണമെന്നുണ്ടാകും. ഇൻകം ഉണ്ടെങ്കിലല്ലെ ഇൻകം ടാക്സ് വരുകയുള്ളൂ എന്ന് ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
ഒരുപാട് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും താൻ സഹായങ്ങൾ ചെയ്യുന്നുണ്ട്. ചില വ്യവസായങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട്. അത് രാഷ്ട്രീയം നോക്കിയല്ല. വ്യക്തികളും സ്ഥാപനങ്ങളും നാടിന് വേണ്ടി പ്രവർത്തിക്കുമ്പോൾ സഹായം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഇപി ജയരാജൻ ആരോപിച്ചു. ഗൂഢാലോചന നടത്തുന്നത് ആരാണെന്ന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് സമയമാകുമ്പോൾ പറയും. ഗൂഢാലോചന പാർട്ടിക്കകത്ത് നിന്നെന്ന് താൻ പറയില്ലെന്ന് ഇപി ജയരാജൻ. മാദ്ധ്യമരംഗത്ത് ഉള്ളവരോട് തന്നെ ചോദിച്ചാൽ ആരെന്ന് മനസിലാവും. ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല.













Discussion about this post