ജയ്പൂർ : തങ്ങൾ രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ഷാഫിയ സുബൈർ. താനുൾപ്പെടെയുള്ള മേവ മുസ്ലീങ്ങളുടെ സമുദായം യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്നും അവർ പറഞ്ഞു.
‘മേവ സമുദായത്തിൽ നിന്നുള്ള ആളുകൾ അൽവാർ, ഭരത്പൂർ, നൂഹ്, മഥുരയിലെ ചില ഭാഗങ്ങൾ, എന്നിവിടങ്ങളിൽ താമസിക്കുന്നുണ്ട്. നമ്മുടെ ചരിത്രം എന്താണെന്നറിയാൻ അന്വേഷിച്ചപ്പോൾ വംശാവലിയുടെ ചരിത്രം തനിക്കും ലഭിച്ചു. മേവ (മേവാത്ത് മേഖലയിൽ നിന്നുള്ള ആളുകൾ) സമുദായത്തിൽപ്പെട്ടവർ രാമന്റെയും കൃഷ്ണന്റെയും പിൻഗാമികളാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് വനിതാ നേതാവ് പറഞ്ഞു.
മതം മാറിയെന്ന് വെച്ച് ഒരിക്കലും രക്തം മാറുന്നില്ല. തങ്ങളിലൂടെ ഒഴുകുന്നത് രാമന്റെയും കൃഷ്ണന്റെയും രക്തമാണ്. ഹിന്ദുമതത്തെ കുറിച്ച് വളരെ നന്നായിട്ട് അറിയാമെന്നും ഒരു ഹിന്ദു ഏത് വിധേനയും മറ്റ് മനുഷ്യരെ സംരക്ഷിക്കുമെന്നും ഷാഫിയ വ്യക്തമാക്കി.
Discussion about this post