ഹെദരാബാദ് : തെലങ്കാനയിൽ കർഷകന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത് 300 കിഡ്‌നി സ്‌റ്റോണുകൾ. കരീം നഗർ സ്വദേശിയായ എം. രാം റെഡ്ഡിയുടെ ശരീരത്തിൽ നിന്നാണ് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കം ചെയ്തത്. ശരീരത്തിന്റെ പിൻഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ സ്‌കാനിംഗിൽ ഏഴ് സെന്റീ മീറ്റർ വരെ നീളമുള്ള കല്ലുകളുടെ വൻ ശേഖരം 75 കാരന്റെ കിഡ്‌നിയിൽ കണ്ടെത്തുകയായിരുന്നു.
ഏഴ് മില്ലീ മീറ്റർ മുതൽ 15 മില്ലീ മീറ്റർ വരെയുള്ള കല്ലുകൾ രോഗികളിൽ സാധാരണ കണ്ടുവരാറുണ്ട്. എന്നാൽ ഏഴ് സെന്റീ മീറ്ററിൽ കൂടുതൽ വലിപ്പമുള്ള കല്ലുകൾ രോഗികൾക്ക് കടുത്ത വേദനയുണ്ടാക്കും. പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയിരുന്നുവെന്ന് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആന്റ് യൂറോളജിയിലെ ഡോക്ടർ പറഞ്ഞു.
ഏഴ് സെന്റീമീറ്റർ വലുപ്പമുള്ള കല്ലുകൾ അഞ്ച് മില്ലീമീറ്റർ വലിപ്പത്തിലുള്ള കീഹോളിലൂടെയാണ് പുറത്തെടുത്തത്. 300 ൽ അധികം കല്ലുകൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്തതായും ഡോക്ടർമാർ വ്യക്തമാക്കി.
Discussion about this post