ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ തിഹാർ ജയിലിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട സാഹചര്യത്തിലായിരുന്നു പോലീസ് തിഹാറിലേക്ക് കൊണ്ടുപോയത്. ഒന്നാം നമ്പർ ജയിലിലാണ് സിസോദിയയെ പാർപ്പിച്ചിരിക്കുന്നത്.
കോടതി ഉത്തരവിന് പിന്നാലെ വൈകീട്ടോടെയായിരുന്നു സിസോദിയയെ തിഹാറിലേക്ക് മാറ്റിയത്. ഈ മാസം 20 വരെയാണ് അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി. അന്നേ ദിവസം അദ്ദേഹത്തെ വീണ്ടും കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവിനിടെ സിസോദിയയെ തിഹാറിലേക്ക് മാറ്റാൻ കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു പോലീസിന്റെ നീക്കം. നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സിസോദിയയെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കോടതിയിൽ ഹാജരാക്കിയത്.
ഭഗവത് ഗീത, മരുന്നുകൾ, കണ്ണട തുടങ്ങിയ അവശ്യസാധനങ്ങൾ സിസോദിയ ജയിലിലേക്ക് കൊണ്ടുപോകും. ഇതിന് കോടതി അനുമതി നൽകിയിട്ടുണ്ട്. അതേസമയം സിസോദിയുടെ ജാമ്യാപേക്ഷ 10 ന് പരിഗണിക്കും. വെള്ളിയാഴ്ച ഹർജി പരിഗണിച്ച കോടതി 10ാം തിയതിയിലേക്ക് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.
Discussion about this post