ലക്‌നൗ: ഉത്തർപ്രദേശിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി വീടുകൾ തോറും കയറിയിറങ്ങി ദക്ഷിണ വാങ്ങിക്കുകയായിരുന്ന ഹിന്ദു യുവാക്കളെ മതതീവ്രവാദികൾ ആക്രമിച്ചതായി പരാതി. മീററ്റിലെ പുർവ ല്ലാഹി ബക്ഷിലെ മൂന്ന് ഹിന്ദു യുവാക്കൾക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രദേശവാസികളായ അമിത് ഗുപ്ത, സോനു പ്രജാപതി, മല്ലു ചന്ദ എന്നിവരാണ് ദക്ഷിണയ്ക്കായി വീടുകളിൽ എത്തിയത്. ഇത് കണ്ട മതമൗലികവാദികളുടെ സംഘം ഇവരെ പരിഹസിക്കുകയും അവഹേളിക്കുകയുമായിരുന്നു. ഇത് ഹിന്ദു യുവാക്കൾ ചോദ്യം ചെയ്തു. ഇതോടെ യുവാക്കളെ സംഘം മർദ്ദിക്കുകയായിരുന്നു. ദക്ഷിണപിരിക്കാൻ എത്തിയവരുടെ കയ്യിൽ ഹൂളികന്റെ ചെറിയ രൂപമുൾപ്പെടെ ഉണ്ടായിരുന്നു. ഇതും അക്രമികൾ നശിപ്പിച്ചു.
മതമൗലികവാദികൾ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി മർദ്ദനമേറ്റ യുവാക്കൾ പറഞ്ഞു. മുസ്ലീം വീടുകളിൽ നിന്നും ദക്ഷിണ പിരിക്കരുത്. അങ്ങനെ ചെയ്താൽ ഹോളി ആഘോഷിക്കുന്ന ഹിന്ദുക്കൾ ഇസ്ലാം മതം സ്വീകരിക്കണം. അങ്ങനെയെങ്കിൽ പണം തരാം എന്നായിരുന്നു അവർ പറഞ്ഞത്. ഇതിന് പുറമേ ഹിന്ദു മതത്തെ അവഹേളിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തങ്ങൾ ചോദ്യം ചെയ്തത് എന്നും യുവാക്കൾ പറഞ്ഞു.
അതേസമയം പരാതി നൽകിയിട്ടും പോലീസ് കേസ് എടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് യുവാക്കളുടെ ആക്ഷേപം. പ്രശ്‌നം മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കി എന്ന തരത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും യുവാക്കൾ ആരോപിച്ചു.











