റിയാദില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍റിയാദ് പത്രത്തില്‍ പ്രസിദ്ധീകരിച്ച കാന്തപുരവുമായുള്ള അഭിമുഖത്തിലാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന സ്വാതന്ത്ര്യത്തെ പറ്റിയുള്ള പരാമര്‍ശങ്ങളുള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചും മുസ്ലിം വിശ്വാസികള്‍ക്ക് ഇന്ത്യയില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന പ്രചരണം ലോകവ്യാപകമായി നടക്കുന്നതിനിടെ ഇന്ത്യയില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും ഉണ്ടെന്ന കാന്തപുരത്തിന്റെ വാക്കുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും സോഷ്യല്‍ മീഡിയ സജീവ ചര്‍ച്ചയാക്കിയിട്ടുണ്ട്. ഇന്ത്യയെ അപമാനിക്കുന്നതരത്തിലുള്ള അസഹിഷ്ണുതവാദം ഉയരുന്നതിനിടയില്‍ കാന്തപുരത്തിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണെന്നാണ് വിലയിരുത്തല്‍,
ഇന്ത്യയിലെ മുസ്ലിങ്ങള്‍ നേരിടുന്ന അവസ്ഥ, തീവ്രവാദം, മര്‍ക്‌സ സ്ഥാപനങ്ങളോടുള്ള മറ്റ് മതസ്ഥരുടെ സമീപനം തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മറുപടി പറയുന്നത്.
ചോദ്യം-ഇന്ത്യയില്‍ നിങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ടോ? മറ്റു ജാതി, മതക്കാരുമായുള്ള ബന്ധം എങ്ങനെയാണ്?
ഉത്തരം-
‘ ഇന്ത്യയില്‍ ഇന്നുവരെ ഞങ്ങള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട്. വിഭിന്ന ചിന്താഗതിക്കാരുടെയും വ്യത്യസ്ത അഭിപ്രായക്കാരുമായ ഭരണകൂടങ്ങള്‍ മാറി വരുന്നുണ്ടെങ്കിലും എല്ലാവരുടെയും അവകാശങ്ങള്‍ സംരംക്ഷിക്കുന്ന ഭരണഘടനയുണ്ട് ഞങ്ങള്‍ക്ക്. എല്ലാ മതങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട് ഇന്ത്യയില്‍. മുസ്‌ലിമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും നിയമപരിരക്ഷയുണ്ട്. ഈ നിയമസംഹിത നിലനില്‍ക്കുവോളം ഞങ്ങള്‍ക്ക് പ്രയാസമില്ല. ഞങ്ങള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാനും ഉച്ഛഭാഷിണി ഉപയോഗിച്ച് വാങ്ക് വിളിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. ഇസ്‌ലാമിക രാഷ്ട്രമല്ലാതിരുന്നിട്ട് കൂടി തികഞ്ഞ ഇസ്‌ലാമിക സ്വാതന്ത്ര്യം ഇന്ത്യയിലെ മുസ്്ലിംകള്‍ക്കുണ്ട്. ഞങ്ങള്‍ മറ്റുള്ളവരുമായി സമാധാനത്തിലും ഐക്യത്തിലും ജീവിതം പുലര്‍ത്തുന്നു. പരസ്പരം പോരടിക്കുന്ന മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഈ നിലാപാട് മാതൃകയാണ്.
എന്നാല്‍ ഹൃദയത്തില്‍ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളാതെ വാക്കുകളില്‍ മാത്രം ഇസ്‌ലാമിന്റെ പേര് കൊണ്ട്‌നടക്കുന്ന ഏതാനും ആളുകളാണ് ഇസ്്‌ലാമിക രാഷ്ട്രങ്ങളിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കും കാരണക്കാര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍ മൊത്തം ജനസംഖ്യയുടെ 1520 ശതമാനം മാത്രമാണുള്ളത്. ന്യൂനപക്ഷമായിരുന്നിട്ടും മതേതര രാജ്യത്ത് തികഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ മറ്റു വിഭാഗക്കാരോടും ഇതര ജാതിക്കാരോടും സമാധാനത്തോടെ സഹവര്‍ത്തിക്കാന്‍ ലോകരാഷ്ട്രങ്ങളിലെ മുസ്്‌ലിംകള്‍ ശ്രദ്ധിക്കണം. അതേസമയം, ഇസ്‌ലാമിക ഭരണം സ്ഥാപിക്കണമെന്ന വാദം പൂര്‍ണ അസംബന്ധമാണ്. കാരണം ഇന്ത്യയിലെ മുസ്്‌ലിംകള്‍ ന്യൂനപക്ഷവും മതേതര രാജ്യത്ത് വസിക്കുന്നവരുമാണ്. മുസ്‌ലിംകള്‍ പരസ്പരം പോരടിക്കുന്നതും സായുധ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അത്യധികം ഖേദകരമാണ്.’
സമാധാന സംസ്ഥാപനത്തിനു ഭീകരവാദത്തെ ഉന്മൂലനം ചെയ്യാനും യഥാര്‍ത്ഥ ഇസ്‌ലാമിക പാഠങ്ങള്‍ പ്രചരിപ്പിച്ച് ഒന്നിച്ച് നില്‍ക്കല്‍ അനിവാര്യമാണെന്നും കാന്തപുരം പറയുന്നു.
Discussion about this post