ന്യൂഡൽഹി : ഹോളി ആഘോഷങ്ങളിൽ ടീം ഇന്ത്യ . ബസിൽ ഹോളി ആഘോഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു . ചൊവ്വാഴ്ചത്തെ പരിശീലനത്തിന് ശേഷം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങിയ ഇന്ത്യൻ താരങ്ങൾ ആവേശത്തോടെ ഹോളി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .
മിലെ എല്ലാവരും ബസിലെ ആഘോഷത്തിൽ പങ്ക് ചേർന്നു . ഓപ്പണർ ശുഭ്മാൻ ഗിൽ ആണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ മുൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ഗില്ലിന് പിന്നിൽ നൃത്തം ചെയ്യുന്നത് കാണാം. പിന്നാലെ വന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയും,മറ്റ് താരങ്ങളും ബസിൽ പരസ്പരം നിറങ്ങൾ വാരി എറിയുന്നതും വീഡിയോയിൽ കാണാം ബസിൽ ഹോളി ആഘോഷിച്ചതിന് പിന്നാലെ ടീം ഇന്ത്യ താരങ്ങൾ ഹോട്ടലിലും ഹോളി ആഘോഷിച്ചു. രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് വ്യാഴാഴ്ച മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ഇരു ടീമുകളും സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ്. പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്.
Discussion about this post