Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുഖ്യമന്ത്രി അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു: അഴിമതിക്കാരുടെ ഐക്യത്തിന് മുമ്പിൽ മോദി സർക്കാർ മുട്ടുമടക്കില്ല ; കെ.സുരേന്ദ്രൻ

by Brave India Desk
Mar 7, 2023, 08:46 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഡൽഹി മദ്യനയത്തിലെ അഴിമതി കേസിൽ ജയിലിലായ ആംആദ്മി നേതാവും മുൻ മന്ത്രിയുമായ മനീഷ് സിസോദിയക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാരുടെ വക്കാലത്തെടുക്കുകയാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

തെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പിണറായി വിജയൻ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലാകുന്നില്ല. തെളിവ് ലഭിക്കാതെ ഡൽഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ കോടതി അനുവദിക്കുമോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.

Stories you may like

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണ് ഈ കത്തിലൂടെ പിണറായി ചെയ്യുന്നത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യനയ അഴിമതിയിൽ തെളിവൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഇത്തരം വിവരക്കേടുകൾ കേരളത്തിലെ ജനങ്ങളെ നാണംകെടുത്തുന്നതാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് നടന്നപ്പോൾ അന്വേഷണം നടത്താൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്ന് വീമ്പിളക്കുന്ന പിണറായി വിജയന് ഇപ്പോൾ എന്താണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയമെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണം. മുഖ്യമന്ത്രി എന്തിനെയാണ് ഭയപ്പെടുന്നതെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് അറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു സംസ്ഥാനത്ത് നടക്കുന്ന അന്വേഷണത്തിൽ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഇടപെടുന്നത് ഔചിത്യമല്ല. ഡൽഹിയിലേതിന് സമാനമായ ആരോപണങ്ങൾ നേരിടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിക്കാർക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന പാർട്ടിയാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ അഴിമതിക്കാരെ മുഴുവൻ വേരോടെ പിഴുതെറിയാൻ പ്രതിഞ്ജാബദ്ധരാണ്. അഴിമതിക്കാരുടെ ഐക്യത്തിന് മുമ്പിൽ മോദി സർക്കാർ മുട്ടുമടക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: k.surendranCM PINARAI
Share6
Tweet
Send
Share

Latest stories from this section

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

Latest News

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies