ടെഹ്‌റാൻ: ജോലിസ്ഥലത്തും വനിതാ ജീവനക്കാരോട് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ട ഇറാന്റെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. വിചിത്ര നിർദ്ദേശത്തെ തുടർന്ന് സത്രീകൾക്ക് ഐഖ്യദാർഢ്യവുമായി പുരുഷ സഹപ്രവർത്തകർ രംഗത്തെത്തി.
മെഡിക്കൽ ഷോപ്പുകളിൽ ഹിജാബ് ധരിച്ചാണ് പുരുഷന്മാർ തങ്ങളുടെ സഹപ്രവർത്തകരായ സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഹിജാബ് ധരിച്ച പുരുഷന്മാരുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ഇറാനിയൻ പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് ചൊവ്വാഴ്ച ഹിജാബ് ധരിച്ച കുറച്ച് പുരുഷന്മാരുടെ ഫോട്ടോകൾ ട്വിറ്ററിൽ പങ്കുവച്ചു.
https://twitter.com/AlinejadMasih/status/1633035301978353664
ഇറാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഫാർമസികൾ അവരുടെ വനിതാ ജീവനക്കാരോട് ജോലിസ്ഥലത്ത് കറുത്ത പർദ്ദ ധരിക്കാൻ നിർബന്ധിക്കാൻ ഉത്തരവിട്ടു. ഇറാനിയൻ പുരുഷന്മാർ ഈ ഉത്തരവിനെ പരിഹസിക്കുകയും ഹിജാബ് ധരിച്ച് സഹപ്രവർത്തകരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നിർബന്ധിത ഹിജാബ് മതപരമായ ബന്ധത്തിന്റെ പ്രധാന മതിലാണ്. നമ്മൾ ഒരുമിച്ച് ഈ മതിൽ താഴെയിടുമെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് അവർ കുറിച്ചു.
നിർബന്ധിത ഹിജാബ് നിയമങ്ങളെ എതിർത്തതിന്റെ പേരിൽ നിരവധി സ്ത്രീകൾക്ക് ജോലി നഷ്ടപ്പെട്ടു. സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്നത് ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും അപമാനമാണ്. മനുഷ്യാവകാശം ആഗോള വിഷയമാണ്. നിങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് അവർ കുറിച്ചു.
Discussion about this post