Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചൊവ്വയില്‍ സൂര്യകിരണം; ചരിത്രത്തിലെ ആദ്യ സ്വര്‍ഗ്ഗീയ ചിത്രം പകര്‍ത്തി ക്യൂരിയോസിറ്റി

by Brave India Desk
Mar 7, 2023, 11:47 pm IST
in News, Science
Share on FacebookTweetWhatsAppTelegram

ജ്യോതിശാസ്ത്ര ഗവേഷകരുടെ സ്വപ്‌നഭൂമിയാണ് ചൊവ്വ. ചൊവ്വയില്‍ ജീവനുണ്ടായിരിക്കാം, ജീവന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിരിക്കാം എന്നുള്ള പ്രതീക്ഷകള്‍ കാരണം ചൊവ്വയെ കേന്ദ്രീകരിച്ച് നിരവധി പര്യവേക്ഷണ ദൗത്യങ്ങളാണ് നടക്കുന്നത്. മനുഷ്യന് എന്നന്നേക്കുമായി ഭൂമി വിടേണ്ടി വന്നാല്‍ ചൊവ്വ ഒരു അഭയസ്ഥാനമായിരിക്കുമെന്നും അവിടെ മനുഷ്യ കോളനികള്‍ സ്ഥാപിക്കാമെന്നുമെല്ലാം നമുക്ക് പ്രതീക്ഷകളുണ്ട്. എന്തായാലും മനുഷ്യരെത്തുന്നതിന് മുന്നോടിയായി അവിടുത്തെ സാഹചര്യങ്ങള്‍ പഠിക്കാന്‍ മനുഷ്യ നിര്‍മ്മിത പര്യവേക്ഷണ വാഹനങ്ങള്‍ ചൊവ്വയിലെത്തി കഴിഞ്ഞു. അവിശ്വസിനീയമായ പല കാഴ്ചകളും അവ പകര്‍ത്തുകയും ചെയ്തു.

ഇപ്പോഴിതാ, നാസയുടെ ചൊവ്വാ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി ഇതാദ്യമായി ചൊവ്വയില്‍ സൂര്യ രശ്മികള്‍ വീഴുന്നതിന്റെ വ്യക്തമായ ചിത്രമെടുത്തിരിക്കുന്നു. ചുവന്ന ഗ്രഹത്തില്‍ മനുഷ്യ നിര്‍മ്മിത പേടകങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് ചൊവ്വയിലെ സൂര്യകിരണങ്ങളുടെ സ്വര്‍ഗ്ഗീയ കാഴ്ച നമുക്ക് കാണാനാകുന്നത്.

Stories you may like

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ഫെബ്രുവരി രണ്ടിന് സൂര്യന്‍ ചക്രവാളത്തില്‍ അസ്തമിച്ചപ്പോള്‍ ക്യൂരിയോസിറ്റി കണ്ട കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സൂര്യകിരണങ്ങള്‍ മേഘങ്ങളെ പ്രഭാപൂരിതമാക്കിയിരിക്കുകയാണ്. ഈ സൂര്യകിരണങ്ങളെ ക്രിപ്പെസ്‌കുലര്‍ രശ്മികളെന്നും വിളിക്കാറുണ്ട്. അസ്തമയ രശ്മികളുടെ (ട്വലൈറ്റ്) ലാറ്റിന്‍ പദമാണത്.

അസ്തമയ രശ്മികളില്‍ തിളങ്ങുന്ന മേഘങ്ങളെ സംബന്ധിച്ച് 2021ല്‍ നടത്തിയ കണ്ടെത്തലുകളെ കുറിച്ച് സര്‍വ്വേ നടത്തവേയാണ് ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്താന്‍ ക്യൂരിയോസിറ്റിക്ക് കഴിഞ്ഞത്. രാത്രിയില്‍ പ്രഭാപൂരിതമായ മേഘങ്ങളാണ് ഇവിടെയുള്ളതെന്ന് നേരത്തേ ക്യൂരിയോസിറ്റി കണ്ടെത്തിയിരുന്നു. ചൊവ്വയിലെ മേഘങ്ങള്‍ ഉപരിതലത്തില്‍ നിന്നും 60 കിലോമീറ്റര്‍ മുകളിലാണ് കാണപ്പെടുന്നതെന്നും വാട്ടര്‍ ഐസുകളാലാണ് ഇവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്നുമാണ് കരുതപ്പെടുന്നത്. ചിത്രത്തില്‍ കാണുന്ന മേഘങ്ങളും വളരെ ഉയരത്തിലാണ് കാണപ്പെടുന്നത്. അതിനാല്‍ത്തന്നെ ഇവിടെ പ്രത്യേകിച്ച് തണുപ്പായിരിക്കും.

ചൊവ്വയിലെ കാലാവസ്ഥ സംബന്ധിച്ച് സങ്കീര്‍ണ്ണമെങ്കിലും വളരെ നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കുമെന്നതിനാല്‍ അവിടെയുള്ള മേഘങ്ങളുടെ സ്വഭാവ സവിശേഷതകള്‍ പഠിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എവിടെ, എങ്ങനെ മേഘങ്ങള്‍ രൂപപ്പെടുന്നു എന്നതറിഞ്ഞാല്‍ ചൊവ്വയിലെ അന്തരീക്ഷ ഘടകങ്ങള്‍ എന്തെല്ലാമാണെന്നും അവിടുത്തെ താപനില, കാറ്റ് എന്നിവയെ കുറിച്ചും ശാസ്ത്രജ്ഞര്‍ക്ക് അറിയാനാകും.

ജനുവരി 27ന് തൂവലിന്റെ ആകൃതിയിലുള്ള വര്‍ണ്ണപ്പകിട്ടോടുകൂടിയ മേഘങ്ങളുടെ ചിത്രവും ക്യൂരിയോസിറ്റി പകര്‍ത്തിയിരുന്നു. സൂര്യരശ്മികള്‍ തട്ടുമ്പോള്‍ ചില പ്രത്യേകതരം മേഘങ്ങള്‍ക്ക് മഴവില്ലിന് സമാനമായ ബഹുവര്‍ണ്ണദൃശ്യം സൃഷ്ടിക്കാനാകും. ഇത്തരമൊരു കാഴ്ച കണ്ടാല്‍ അതിനര്‍ത്ഥം ആ മേഘത്തിലെ കണങ്ങളുടെ വലുപ്പം എല്ലാ ഭാഗങ്ങളിലും തുല്യമാണെന്നാണ്.

സൂര്യരശ്മികളുടെയും മഴവില്ലിന് സമാനമായ ബഹുവര്‍ണ്ണ ദൃശ്യത്തിന്റെയും ചിത്രങ്ങള്‍ ഒരുമിച്ചാണ് ക്യൂരിയോസിറ്റി ഭൂമിയിലേക്ക് അയച്ചത്.

Tags: Sun rays on MarsMars Rover Curiositycrepuscular raystwilight
Share1TweetSendShare

Latest stories from this section

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന്റെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’; ചൈനീസ് സന്ദർശനത്തിന് പിന്നാലെ വൻ യുദ്ധത്തിനൊരുങ്ങി അമേരിക്ക

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

Discussion about this post

Latest News

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന്റെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’; ചൈനീസ് സന്ദർശനത്തിന് പിന്നാലെ വൻ യുദ്ധത്തിനൊരുങ്ങി അമേരിക്ക

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies