Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബീച്ചുകൾ മാത്രമല്ല ; കണ്ണിന് കുളിർമയായി നിബിഡ വനങ്ങളും ഒപ്പം ചരിത്ര നിർമ്മിതികളും; സഞ്ചാരികളുടെ സ്വർഗമാണ് ഗോവ

by Brave India Desk
Mar 8, 2023, 09:49 pm IST
in News, Travel
Share on FacebookTweetWhatsAppTelegram

ഗോവ, ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന്. ബീച്ച് സൗന്ദര്യമാണ് ഗോവയെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്. അതിനൊപ്പം നിശാപാര്‍ട്ടികളും പോർച്ചുഗീസ് സംസ്കാരവും ഗോവയുടെ പ്രത്യേകതകളാണ്. പക്ഷേ ബീച്ചുകള്‍ മാത്രമല്ല ഗോവയിലെ കാഴ്ചകള്‍. ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നകലെയായി വിനോദ സഞ്ചാരികളുടെ കണ്ണെത്താത്ത അമൂല്യമായ കാഴ്ചകളും ഗോവയിലുണ്ട്.

ബീച്ച് കണ്ട് മടുത്തവര്‍ക്ക് ഇനി ഗോവയില്‍ പോയാല്‍ ആസ്വദിക്കാന്‍, തിരക്കൊഴിഞ്ഞ, ചരിത്രപ്രാധാന്യമുള്ള ചിലയിടങ്ങള്‍ പരിചയപ്പെടാം.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

താംബിഡി സുര്‍ള ക്ഷേത്രം

നാലുപാടും വനത്താല്‍ ചുറ്റപ്പെട്ട, പച്ചപ്പരവതാനി കണക്കെയുള്ള പുല്‍ത്തകിടിക്ക് ഒത്തനടുക്ക് അതിമനോഹരമായ ഒരു ശിലാവിസ്മയം അതാണ് ഗോവയിലെ താംബിഡി സുര്‍ള ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിച്ച ഈ മഹാദേവ ക്ഷേത്രം ഇത്രയും കാലം പശ്ചിമഘട്ട വനസൗന്ദര്യത്തില്‍ മറഞ്ഞുകിടക്കുകയായിരുന്നോ എന്ന് തോന്നിപ്പോകും ഇവിടുത്തെ സ്വച്ഛവും പ്രശാന്തസുന്ദരവുമായ അന്തരീക്ഷത്തിലെത്തിയാല്‍. ഗോവയിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നാണിത്. അതിമനോഹരങ്ങളായ കൊത്തുപണികള്‍ ഇവിടുത്തെ കല്‍ച്ചുവരുകളില്‍ കാണാം.

ദിവാര്‍ ദ്വീപ്

ഇനി ഗോവയുടെ ജല സൗന്ദര്യം തന്നെ ആസ്വദിക്കണമെന്നുണ്ടെങ്കില്‍ ദിവാര്‍ ദ്വീപിലേക്ക് പോകാം. ആളും ബഹളവുമില്ലാത്ത ശാന്തമായ ഈ ദ്വീപ് പഴയ ഗോവയില്‍ നിന്ന് അധികദൂരത്തിലല്ല. സമൃദ്ധമായ പച്ചപ്പാണ് ഈ ദ്വീപിന്റെ സൗന്ദര്യം. പോര്‍ച്ചുഗീസ് ശൈലിയിലുള്ള കെട്ടിടങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ചൊരാവോ ദ്വീപ്

ഗോവ വിനോദസഞ്ചാരികളില്‍ നിന്ന് ഒളിപ്പിച്ചുവെച്ച മറ്റൊരു ദ്വീപുകാഴ്ചയാണ് ചൊരാവോ ദ്വീപ്. കണ്ടല്‍ക്കാടുകളാല്‍ നിറഞ്ഞ ഇവിടം പക്ഷികളുടെ വിഹാരഭൂമിയാണ്. അതിനാല്‍തന്നെ പക്ഷികളുടെ ദ്വീപെന്നും ഈ ദ്വീപിന് വിളിപ്പേരുണ്ട്. ദ്വീപിലെ അതിമനോഹരമായ ഗ്രാമീണകാഴ്ചകളും കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയുള്ള ബോട്ടുയാത്രയുമെല്ലാം സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ ഗോവന്‍ അനുഭവമായിരിക്കും. സലിം അലി പക്ഷിസങ്കേതവും ഇതിനടുത്താണ്.

അര്‍വാലം ഗുഹകള്‍

പരിശുദ്ധവും നിഗൂഢവുമാണ് ഗോവയിലെ അര്‍വാലം ഗുഹകള്‍. ആറാം നൂറ്റാണ്ടിലാണ് ചരിത്രപ്രാധാന്യമുള്ള പാറയില്‍ തീര്‍ത്ത ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടത്. ഗോവയുടെ സമ്പന്നമായ ചരിത്രത്തിന്റെ നേര്‍ചിത്രമാണ് ഈ ഗുഹകള്‍. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം അര്‍വാലം ഗുഹകളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.

ചരിത്ര മ്യൂസിയം

കടല്‍സൗന്ദര്യം ആഘോഷിക്കാന്‍ ഗോവയിലേക്ക് പോകുന്നവര്‍ പലപ്പോഴും ബീച്ചുറിസോര്‍ട്ടുകളില്‍ തങ്ങി അവിടെ തന്നെ ദിവസങ്ങള്‍ ചിലവഴിച്ച് തിരിച്ചുവരാറാണ് പതിവ്. ഗോവയുടെ ചരിത്രത്തെ കുറിച്ചറിയാനൊന്നും അവര്‍ മിനക്കിടാറില്ല. എന്നാല്‍ വളരെ വിസ്മയിപ്പിക്കുന്ന ഒരു ഓപ്പണ്‍ എയര്‍ മ്യൂസിയം ഗോവയിലുണ്ട്. ഗോവയുടെ പരമ്പരാഗത ജീവിതക്കാഴ്ചകളാണ് അവിടെ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നത്. ഗോവയിലെ പരമ്പരാഗത വീടുകളുടെ മാതൃകകള്‍, കരകൗശല വസ്തുക്കള്‍ എന്നിങ്ങനെ ഗോവന്‍ പൈതൃകം വിളിച്ചോതുന്ന കാഴ്ചകള്‍ അവിടെ കാണാം.

കോട്ടിഗാവോയിലെ വന്യജീവി സങ്കേതം

കോട്ടിഗാവോ വന്യജീവി സങ്കേതം ദക്ഷിണ ഗോവയിലെ ഒരു സംരക്ഷിത വനപ്രദേശമാണ്. പലതരം പക്ഷിമൃഗാദികളും വൃക്ഷങ്ങളും ചെടികളും ഇവിടെ കാണപ്പെടുന്നു.

നേത്രാവലി വന്യജീവി സങ്കേതം

ഗോവയുടെ കടല്‍ക്കാഴ്ചകള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് അവിടുത്തെ കാനനക്കാഴ്ചകള്‍ ഏറെ വിസ്മയപ്പെടുത്തുന്ന ഒന്നായിരിക്കും. നിബിഡമായ വനം, കാട്ടരുവികള്‍, വെള്ളച്ചാട്ടങ്ങള്‍ ഹൈക്കിംഗ് സൗകര്യങ്ങള്‍ എന്നിവയുമായി പച്ചപ്പിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിമനോഹരമായ അവധിക്കാലം സമ്മാനിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നേത്രാവലി വന്യജീവി സങ്കേതം. കടുവ, പുള്ളിപ്പുലി, അണ്ണാന്‍ തുടങ്ങി വംശനാശത്തിന്റെ വക്കിലുള്ള നിരവധി വന്യമൃഗങ്ങള്‍ ഇവിടെ പാര്‍ക്കുന്നു.

ദൂത്‌സാഗര്‍ വെള്ളച്ചാട്ടം

ദൂത്‌സാഗര്‍ വെള്ളച്ചാട്ടം സഞ്ചാരികളറിയാത്ത ഗോവന്‍ കാഴ്ചയൊന്നുമല്ല. പക്ഷേ ബീച്ച് തിരക്കുകളിലേക്ക് ഊളിയിടുന്നതിനിടെ ഈ സുന്ദരക്കാഴ്ചയെ ഒന്ന് മിന്നായം പോലെ നോക്കി പോകുന്നവരാണ് ഏറെയും. ഗോവ-കര്‍ണ്ണാടക അതിര്‍ത്തിക്ക് വളരെ അടുത്താണ് ഈ വെള്ളച്ചാട്ടം.

മെനേസിസ് ബ്രഗന്‍സ ഹൗസ്

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ സൗധം വളരെ മനോഹരമായി സംരക്ഷിച്ചുപോരുന്നു. ഗോവയുടെ കോളോണിയല്‍ കാലത്തേക്കുള്ള എത്തിനോട്ടം കൂടിയാണ്  മെനേസിസ് ബ്രഗന്‍സ ഹൗസ്. ദക്ഷിണ ഗോവയിലെ ചന്ദോറിലാണ് പോര്‍ച്ചുഗീസ് ശൈലിയിലുള്ള ഈ സൗധമുള്ളത്. വിശാലമായ അകത്തളങ്ങളും മുറികളും പ്രാചീന കലാസൃഷ്ടികളും ഫര്‍ണിച്ചറുകളും ഇവിടെ കാണാനാകും.

ഡോ. സലിം അലി പക്ഷി സങ്കേതം

ചൊരാവോ ദ്വീപിന്റെ പടിഞ്ഞാറേ അറ്റത്താണ് ഡോ.സലിം അലി പക്ഷി സങ്കേതം. പക്ഷിനിരീക്ഷകര്‍ക്ക് ഇവിടെ വന്നാല്‍ നേരം പോകുന്നതറിയില്ല. നാനൂറിലധികം പക്ഷി വര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ടെന്നാണ് കരുതുന്നത്. ഇവയില്‍ പലതും വംശനാശത്തിന്റെ വക്കിലുള്ളവയാണ്.

Tags: travelGoa Historical Sitesgoa
Share24TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies