തൊണ്ണൂറുകളിലെ സൂപ്പർ താരമായിരുന്ന ഗോവിന്ദയ്ക്ക് വൻ ആരാധകരുണ്ടായിരുന്നു. പല സ്ത്രീകളും ഗോവിന്ദിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അടുത്തിടെ ഗോവിന്ദയും ഭാര്യ സുനിതയും അഭിമുഖത്തിൽ പറഞ്ഞ ഒരു അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . . ഐഡന്റിറ്റി മാറ്റി ഒരു വനിതാ ആരാധിക തന്റെ വീട്ടിൽ വീട്ടുജോലിക്കാരിയായി എത്തിയ കാര്യമാണ് ഗോവിന്ദ പറഞ്ഞത് .
ഒരു ദിവസം ആ പെൺകുട്ടി എന്റെ വീടിന് പുറത്ത് നിൽക്കുന്നത് കണ്ടു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ ജോലി തേടി വന്നതാണെന്ന് പറഞ്ഞു . ഞാൻ അവളെ എന്റെ അമ്മയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു . അമ്മ അവളെ വീട്ടു ജോലിക്കാരിയാക്കി . ആ പെൺകുട്ടിക്ക് സുഖമില്ലായിരുന്നു, പക്ഷേ ഞാൻ വീട്ടിലായിരിക്കുമ്പോൾ അവൾ വളരെ സജീവമായിരുന്നു.
ഈ പെരുമാറ്റത്തിൽ ഭാര്യ സുനിതയ്ക്ക് സംശയമുണ്ടായിരുന്നു. എന്തോ കുഴപ്പമുണ്ടെന്ന് അവൾക്ക് തോന്നി. ഒരിയ്ക്കൽ സുനിത ആ പെൺകുട്ടിയോട് വഴക്കിട്ടു . ‘ഒരു ദിവസം അവൾ ഫോണിൽ സംസാരിക്കുമ്പോൾ, എന്റെ ഭാര്യ അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി. അവളുടെ അച്ഛനോട് സംസാരിച്ചു. അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത് അവൾ ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ള ആളാണെന്ന്. അവളുടെ അച്ഛന് 8 കാറുകൾ ഉണ്ടായിരുന്നു, വലിയ ആരാധികയായതു കൊണ്ട് മാത്രം അവൾ ഈ വീട്ടിൽ നിൽക്കാൻ ആഗ്രഹിച്ചു.’- ഗോവിന്ദ പറയുന്നു.









Discussion about this post