തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം.4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതുന്നത്.
ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്.
കത്തുന്ന വേനൽ പരിഗണിച്ച് ഇത്തവണ രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ചൂട് കൂടുന്നത് കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 29 ന് പരീക്ഷ അവസാനിക്കും. എസ് എസ്എൽസി പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനവും ഇംഗ്‌ളീഷ് മീഡിയം വിദ്യാർത്ഥികളാണ്.
ഏപ്രിൽ 3 മുതൽ എസ് എസ്എൽസി മൂല്യനിർണ്ണയും തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കൊറോണക്കാലത്തിന് വ്യത്യസ്തമായി ഫോക്കസ് ഏരിയയിൽ നിന്നല്ല ചോദ്യങ്ങളുണ്ടാവുക.
Discussion about this post