ബംഗളൂരു; മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വീണ്ടും പ്രതിക്കൂട്ടിലാക്കി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ജീവൻ പോയാലും കേസിൽ നിന്ന് പിന്മാറില്ലെന്നും ഭീഷണിപ്പെടുത്തിയാൽ കാര്യം നേടാമെന്ന് കരുതണ്ടായെന്നും സ്വപ്‌ന പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് നിർണായക വെളിപ്പെടുത്തൽ.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ കൈയ്യിൽ കിട്ടിയാൽ തീർത്തു കളയുമെന്നാണ് ഭീഷണിപ്പെടുത്തിയ ആൾ പറഞ്ഞതെന്നും രാജ്യമോ സംസ്ഥാനമോ വിടാൻ തയ്യാറാണെങ്കിൽ 30 കോടിയോളം രൂപ തന്ന് സഹായിക്കാമെന്നും കണ്ണൂർ സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വിജയ് പിള്ള എന്നയാൾ പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തി. എന്നാൽ ഒത്തുതീർപ്പിന് താൻ തയ്യാറായില്ലെന്നും അവസാന ശ്വാസം വരെ പോരാടുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.
വ്യവസായി ആയ യൂസഫലിയ്ക്ക് എല്ലായിടത്തും നല്ല പിടിപാടുണ്ടെന്നും വിമാനത്താവളത്തിലുൾപ്പെടെ ഷെയർ ഉണ്ടെന്നും സ്വപ്‌ന പറഞ്ഞു. അസുഖ ബാധിതയായതിനാൽ വിമാന യാത്രയാണ് ചെയ്യാറുള്ളത്. ഈ രീതിയിൽ യാത്ര ചെയ്യുമ്പോൾ വല്ല മയക്കുമരുന്നോ സ്വർണമോ ബാഗിലിട്ട് പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും ജയിലിൽ കിട്ടിയാൽ മതിയെന്നാണ് ഗോവിന്ദൻ മാഷ് പറഞ്ഞതായും സ്വപ്‌ന കൂട്ടിച്ചേർത്തു.













Discussion about this post