തിരുവനന്തപുരം : മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിർണായക വെളിപ്പെടുത്തൽ. എവിടെയെങ്കിലും പോയി ജീവിക്കാൻ തനിക്ക് 30 കോടി രൂപയാണ് വാഗ്ദാനം ചെയ്തത് എന്ന് സ്വപ്‌ന പറഞ്ഞു. ഇല്ലെങ്കിൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി.
മൂന്ന് ദിവസം മുൻപ് തന്നെ വിജയ് പിള്ള എന്ന വ്യക്തി തന്നെ വിളിച്ചിരുന്നു. ഒരു അഭിമുഖത്തിന് വേണ്ടി ബംഗളൂരുവിലേക്ക് വരണമെന്നാണ് അറിയിച്ചത്. തുടർന്ന് അദ്ദേഹം പറഞ്ഞ ബംഗളൂരുവിലെ ഹോട്ടലിലേക്ക് താൻ മക്കളോടൊപ്പം പോയി. എന്നാൽ സെറ്റിൽമെന്റിന് വേണ്ടിയാണ് വിളിപ്പിച്ചത് എന്ന് പിന്നീടാണ് മനസിലായത്.
ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകാനാണ് തന്നോട് വിജയ് പിള്ള ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയും കുടുംബവുമായി ബന്ധപ്പെട്ട തന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും അവർക്ക് നൽകണമെന്നും അതിന് ശേഷം നാട് വിടണമെന്നുമാണ് വിജയ് പിള്ള ആവശ്യപ്പെട്ടത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇനിയൊരിക്കലും ഇതുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കില്ലെന്നും ഇത് തന്റെ ജീവിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.
മുഖ്യമന്ത്രിക്കും വീണയ്ക്കും യൂസഫ് അലിക്കുമെതിരെ സംസാരിക്കുന്നതെല്ലാം കള്ളമാണെന്ന് തുറന്നുപറഞ്ഞ് ഇവിടെ നിന്ന് മുങ്ങണമെന്നാണ് തന്നോട് പറഞ്ഞത്. പിന്നെ സ്വപ്‌ന എന്നൊരാൾ ജീവിച്ചിരിക്കുന്നുണ്ടെന്ന് പോലും ആരും അറിയരുത്. ഒരു മാസത്തിനകം പുറം രാജ്യത്തേക്ക് വിസ ഒരുക്കിത്തരാമെന്നും വാഗ്ദാനം ചെയ്തിരുന്ന. 30 കോടി രൂപയാണ് തനിക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തത് എന്നും സ്വപ്‌ന വെളിപ്പെടുത്തി. അവിടെ ചെന്ന് പുതിയൊരു ജീവിതം ആരംഭിക്കാൻ എല്ലാവരും ചേർന്ന് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന്













Discussion about this post