ഇസ്ലാമാബാദ്: പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിന് വിലക്കേർപ്പെടുത്തി പ്രമുഖ പാകിസ്താൻ ബാങ്ക് ആയ മീസാൻ. നെറ്റ്ഫ്ളിക്സിന് വേണ്ടി നടത്തുന്ന എല്ലാ പേയ്മെന്റുകൾക്കും ബാങ്ക് വിലക്ക് ഏർപ്പെടുത്തി. നെറ്റ്ഫ്ളിക്സ് ഉള്ളടക്കങ്ങൾ ഇസ്ലാമിക വിരുദ്ധമെന്നാരോപിച്ചാണ് ബാങ്കിന്റെ വിചിത്ര നടപടി.
നെനെറ്റ്ഫ്ളിക്സ് പേയ്മെന്റുകൾ തടഞ്ഞ ബാങ്ക് നടപടിക്കെതിരെ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. നിരോധനത്തിന് പിന്നിൽ എന്ത് യുക്തിയാണ് ഉള്ളതെന്ന് ആളുകൾ ചോദിച്ചു. എല്ലാ കമ്പനിയ്ക്കും അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്ന് പറഞ്ഞാണ് നിരോധനത്തെ ബാങ്ക് ന്യായീകരിക്കാൻ ശ്രമിച്ചത്.
നെറ്റ്ഫ്ളിക്സ് ഇസ്ലാമിക വിരുദ്ധമാണെങ്കിൽ പലിശയ്ക്ക് കടം നൽകുന്ന ബാങ്ക് ഇസ്ലാമിക വിരുദ്ധ പ്രവർത്തനമല്ലേയെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യം ഉയർന്നു.
Discussion about this post