വാഷിംഗ്ടൺ: അമേരിക്കയിലെ ബാങ്കിംഗ് ഭീമൻ സിലിക്കൺ വാലി തകർന്നു. പണപ്പെരുപ്പത്തെ ചെറുക്കാൻയുഎസ് ഫെഡറൽ റിസർവ്വ് സ്വീകരിച്ച നയമാണ് സിലിക്കൺ വാലിയ്ക്ക് തിരിച്ചടിയായത്. കുത്തനെയുള്ള തുടർച്ചയായ നിരക്കു വർദ്ധനവ് താങ്ങാൻ സിലിക്കൺ വാലിയ്ക്ക് കഴിഞ്ഞില്ല. രണ്ടു വർഷം മുമ്പത്തെ കുറഞ്ഞ പലിശ നിരക്കിന്റെ കാലത്ത് കോടിക്കണക്കിന് ഡോളറിന്റെ കടപ്പത്രങ്ങൾ വാങ്ങി കൂട്ടിയതും ബാങ്കിന് വിനയായി. വൻ തോതിൽ നിക്ഷേപമെത്തിയതോടെ വലിയൊരു ശതമാനം നിക്ഷേപത്തിനും പരിരക്ഷ ഏർപ്പെടുത്തിയിരുന്നില്ല. പക്ഷേ നയം മാറ്റിയതോടെ എല്ലാം ചീട്ടുക്കൊട്ടാരം പോലെ തകരുകയായിരുന്നു.
ബാങ്കിന്റെ തകർച്ച മുമ്പിൽ കണ്ട വൻകിട നിക്ഷേപകർ പണം പിൻവലിച്ച് രക്ഷ തേടാൻ ശ്രമിച്ചു. ഇങ്ങനെ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണ് ബാങ്ക് തകരാനുള്ള കാരണം. പ്രതിസന്ധി മറികടക്കാൻ 175 കോടി ഡോളറിന്റെ (ഏകദേശം 14300 കോടി രൂപ) ഓഹരി വിൽപ്പന ബാങ്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും നടന്നില്ല.
നേരത്തെ പലിശ നിരക്ക് ഉയർന്ന സാഹചര്യത്തിൽ പുതിയ കടപ്പത്രങ്ങളുടെ ആദായം കുതിച്ചുയർന്നു. സ്വാഭാവികമായും നേരത്തെ നിക്ഷേപം നടത്തിയ ബോണ്ടുകളുടെ ആദായം കുത്തനെ താഴെപോകുകയും ചെയ്തു. കാലാവധി പൂർത്തിയാകുംവരെ സൂക്ഷിച്ചുവെച്ചിരുന്ന കടപ്പത്രങ്ങളുടെ വിപണി നഷ്ടം 2022 ഡിസംബറോടെ 15 ബില്യൺ ഡോളറിലധികമായി.
ആഗോള വ്യാപാരമേഖലയിൽ ബാങ്ക് ഷെയറുകൾ കുത്തനെ ഇടിഞ്ഞു. 48 മണിക്കൂർ കൊണ്ട് സിക്കൺ വാലി ബാങ്ക് ഷെയറുകൾ കുത്തനെ ഇടിഞ്ഞതോടെയാണ് ബാങ്ക് തകർച്ച നേരിട്ടത്. 2 ബില്യൻ ഡോളർ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്.











Discussion about this post