ബംഗളൂരു; ബംഗളൂരുവിൽ എയർഹോസ്റ്റസിനെ ഫ്‌ളാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിനിയായ അർച്ചനാ
ധിമാനെയെ (28) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും ഇവർ വീണതെന്നാണ് സൂചനകൾ.
യുവതി കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് പുരുഷ സുഹൃത്ത് ആദേശ് (26) പറഞ്ഞു.കഴിഞ്ഞ എട്ട് മാസമായി ഇരുവരും സുഹൃത്തുക്കളായിരുന്നു.
ഡേറ്റിങ്ങ് ആപ്പ് വഴി പരിചയപ്പെട്ട ആദേശിനെ കാണാൻ ദുബായിൽ നിന്നാണ് അർച്ചന എത്തിയത്. നേരത്തെയും പലവട്ടം ഇവർ ബംഗളുരുവിൽ വന്ന് സുഹൃത്തിനൊപ്പം താമസിച്ചിട്ടുണ്ട്. അർച്ചന ദുബായ് ആസ്ഥാനമായ എയർലൈനിലെ ജീവനക്കാരിയാണ്. കാസർകോട് സ്വദേശിയാണ് ആദേശെന്നാണ് വിവരം.
ബുധനാഴ്ച ബംഗളൂരുവിൽ എത്തിയ അർച്ചന, ആദേശിനൊപ്പമാണ് താമസിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ഓർഡർ ടെക്നീഷ്യനാണ് ആദേശ്. അർച്ചന അബദ്ധത്തിൽ വീണതാണോ താഴേക്ക് ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്നത് പോലീസ് അന്വേഷിക്കുന്നു. സംഭവത്തിൽ ആദേശിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
Discussion about this post