മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്. എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 50 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.
റിയാദിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാർ അബ്ദുൽ റമീസിൽ നിന്നുമാണ് 902 ഗ്രാം സ്വർമം പിടികൂടിയത്.
ഇയാൾ കൊണ്ടുവന്ന ബാഗേജ്, എക്സറേ പരിശോധനയിൽ സംശയകരമായി കാണപ്പെട്ടതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ബാഗേജിൽ ഉണ്ടായിരുന്ന ഇമ്പെക്സ് ബ്രാൻഡ് എമർജൻസി ലാമ്പിന് അസാമാന്യ വലിപ്പം കാണപ്പെട്ടു. ഇത് പരിശോധിച്ചപ്പോളാണ് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പുകൊണ്ടു പൊതിഞ്ഞ സ്വർണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകൾ ലഭിച്ചത്
Discussion about this post