തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് കോട്ടയത്താണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്തെ ചൂട്.സാധാരണയെക്കാൾ 3.2 ഡിഗ്രി കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്.
ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ചൂട് കൂടിയതോടെ ജലാശയങ്ങളിലെ വെള്ളം വേഗത്തിൽ നീരാവിയാകുന്നു. വേനൽമഴ ഇനിയും ലഭിച്ചിട്ടില്ല. ഈ മാസം ഒന്നുമുതൽ 12 വരെ 6.8 മില്ലീമീറ്റർ മഴയാണ് കിട്ടേണ്ടത്. എന്നാൽ മഴ പെയ്തിട്ടില്ല. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28 വരെ 57 ശതമാനമാണ് മഴക്കുറവ്. കഴിഞ്ഞ സീസണിൽ ജനുവരി ഒന്നുമുതൽ മെയ് 31 വരെ 63 ശതമാനം അധിക മഴ ലഭിച്ചിരുന്നു. അതിനാൽ കഴിഞ്ഞ വർഷം പാലക്കാട്ടുകാർ കൊടുംചൂടിൽനിന്ന് രക്ഷപ്പെട്ടു. ഇത്തവണയും വേനൽമഴ കനിയുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഈ മാസം 16ന് ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.അതേസമയം, ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Discussion about this post