പൂനൈ: ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി അണക്കെട്ടിൽ വീണ യുവാവ് മരിച്ചു. പൂനൈ വരാലെ സ്വദേശി ദത്ത ഭാരതി (24) ആണ് മരിച്ചത്
ഖേഡിലുള്ള ഭാമ ആസ്ഖേദ് ഡാമിലേക്ക് പോയ ദത്ത ഭാരതി ഒരു ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.
മരിച്ചയാൾ മദ്യപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഖേഡ് താലൂക്ക് ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post