കൊച്ചി : ഒന്നിനോടും പ്രതികരിക്കാത്ത കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വേസ്റ്റാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിക്കാനോ ജനങ്ങളോട് സംസാരിക്കാനോ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. തീപിടുത്തമുണ്ടായ ബ്രഹ്മപുരം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു സുധാകരൻ.
ഒരു ചോദ്യത്തിനും ഉത്തരമില്ലാത്ത കേരളത്തിന്റെ വളരെ ദുർബലനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ വേസ്റ്റിന്റെ കൂട്ടത്തിലേക്ക് കടന്നു പോകുകയാണ്. വിദേശരാജ്യങ്ങളിൽ പോയി മാലിന്യസംസ്‌കരണത്തെക്കുറിച്ച് പഠിച്ച മുഖ്യമന്ത്രി ബ്രഹ്മപുരം വിഷയത്തിൽ നിശബ്ദനാണ്.
ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. വൻ അപകടത്തിന് വഴിയൊരുക്കിയവർക്കെതിരെ ശരിയായ രീതിയിൽ അന്വേഷണം നടത്തണം. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും കെ ്‌സുധാകരൻ കൂട്ടിച്ചേർത്തു.
Discussion about this post