കോഴിക്കോട്: രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ. കുറ്റ്യാടി സർക്കാർ ആശുപത്രിയിലെ ക്യാഷ്യാലറ്റി വിഭാഗത്തിലെ രോഗികളോട് അപമര്യാദയായി പെരുമാറിയ കോഴിക്കോട് നന്മണ്ട സ്വദേശി ഡോക്ടർ വി ബി വിപിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഒ.പി യിൽ ഡോക്ടറെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് ആണ് അപമര്യാദയായി പെരുമാറിയത്. തുടർന്ന് രോഗികൾ പ്രതിഷേധിച്ചു.
ഇതോടെ ആശുപത്രിയിൽ എച്ച്.എം സി യോഗത്തിൽ പങ്കെടുത്തിരുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉൾപെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. ഇവർ ഉടൻതന്നെ വിവരം കുറ്റ്യാടി പോലീസിനെ അറിയിക്കുകയായിരുന്നു.
ഡോക്ടറെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിൽ നിന്ന് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.












