തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ നേതാക്കളെ അടിച്ചാക്ഷേപിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷത്ത് ഇരിക്കുന്ന ആർക്കും നട്ടെല്ലില്ല എന്നാണ് മന്ത്രിയുടെ പാരമർശം. പ്രതിപക്ഷം പറയുന്നത് കേൾക്കാൻ സ്പീക്കർ തയ്യാറാകരുതെന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ റിയാസ് പറഞ്ഞു.
‘നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേൾക്കരുത്. സർ, നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’, സ്പീക്കറോട് റിയാസ് പറഞ്ഞു. സ്പീക്കർക്ക് നട്ടെല്ല് വേണമെന്ന് പ്രതിപക്ഷനിരയിൽ നിന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു റിയാസിൻറെ പ്രസ്താവന.
പ്രതിപക്ഷ നേതാവ് വിഡി സതീഷൻ സ്ഥിരം മന്ത്രിമാരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത് എന്ന് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ജീവിതത്തിൽ ഇന്ന് വരെ അര മണിക്കൂർ പോലും ജയിൽ വാസം അനുഭവിക്കാത്ത പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ ത്യാഗം എന്താണെന്ന് പറഞ്ഞാൽ മനസിലാവില്ല എന്നും റിയാസ് കൂട്ടിച്ചേർത്തു.
അതേസമയം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എഎൻ ഷംസീറിന്റെ ഓഫീസ് ഉപരോധിച്ചു. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മുതിർന്ന കോൺഗ്രസ് അംഗം തിരുവഞ്ചൂരിനെ വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു.













Discussion about this post