കോഴിക്കോട്: ഓസ്‌കർ പുരസ്‌കാര ജേതാവ് അശ്വതി നടുത്തൊടിക്ക് അഭിനന്ദനമറിയിച്ച് മുൻ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. മൊബൈൽ ഫോണിൽ വീഡിയോ കോൾ ചെയ്താണ് അദ്ദേഹം അഭിനന്ദനം നേർന്നത്. ഓസ്‌കർ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി ദി എലിഫന്റ് വിസപറേഴ്‌സിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ അശ്വതി നടുത്തൊടി.
ബിജെപി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനും അഭിഭാഷകനുമായ വി.കെ സജീവനാണ് അശ്വതി കോഴിക്കോട് സ്വദേശിനിയാണെന്ന വിവരം സുരേഷ് ഗോപിയെ അറിയിച്ചത്. ഇതോടെ വിളിച്ച് അഭിനന്ദിക്കണമെന്ന് അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. നിലവിൽ ലോസ് എഞ്ചൽസിലാണ് അശ്വതിയുള്ളത്. വീട്ടുകാരുടെ കയ്യിൽ നിന്നും അശ്വതിയുടെ നമ്പർ മഹിളാമോർച്ച ജില്ലാസെക്രട്ടറി ശ്രീജ സി നായർ സജീവന് നൽകി. പിന്നീട് അശ്വതിയോടും,സുരേഷ് ഗോപിയോയും സംസാരിച്ച് അദ്ദേഹം ഗ്രൂപ്പ് കോൾ ചെയ്ത് കണക്ട് ചെയ്തു നൽകുകയായിരുന്നു.
ഇരുവരും തമ്മിൽ മിനിറ്റുകളോളം സംസാരിച്ചു. ഡോക്യുമെന്ററിയുടെ വിശേഷങ്ങൾ സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. തുടർന്ന് സിനിമയെക്കുറിച്ചും ഇരുവരും സംസാരിച്ചു. അശ്വതിയുടെ നേട്ടം എല്ലാ മലയാളികൾക്കും അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post