തിരുവനന്തപുരം : കേരള പോലീസിൽ വീണ്ടും ഇന്ധനക്ഷാമം. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. എണ്ണക്കമ്പനിക്ക് കുടിശികയുള്ളതിനാൽ ഡീസൽ വിതരണം നിർത്തിവെച്ചെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ പോലീസ് വാഹനങ്ങൾ ഇന്ധന പ്രതിസന്ധി നേരിടുകയാണ്.
ഇന്ന് രാവിലെ ഇന്ധനം നൽകിയെങ്കിലും ഇത് പ്രസിഡന്റ് സന്ദർശനത്തിന്റെ ഭാഗമായ ട്രയൽ റണ്ണിന് മാത്രമായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോട് അനുബന്ധിച്ച പട്രോളിംഗ് നടത്താൻ പോലും വാഹനങ്ങളിൽ ഇന്ധനമില്ലാത്ത സ്ഥിതിയാണ്.
അതിനിടെ സംസ്ഥാനത്ത് പോലീസ് സേനയ്ക്കായി സർക്കാർ വാങ്ങിയ 315 വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചിരിക്കുകയാണ്. തൈക്കാട് പോലീസ് ഗ്രൗണ്ടിലാണ് ഫ്‌ലാഗ് ഓഫ് ചടങ്ങ് നടന്നത്.
Discussion about this post