തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരിഹസിച്ച് തൃത്താല മുൻ എംഎൽഎ വിടി ബൽറാം. മന്ത്രിയെ മൊയന്തെന്നാണ് ബൽറാം വിശേഷിപ്പിച്ചത്.
സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്പോൾ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാൻ വരുന്നതെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ആക്ഷേപം.
വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ നട്ടെല്ലാണ് പ്രതിപക്ഷ നേതാവിന്റെ എന്ന് ഇന്ന് നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസ് ആക്ഷേപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വിടി ബൽറാം മന്ത്രിയെ ആക്ഷേപിച്ചത്.












