കോട്ടയം; കോട്ടയം പാല ബസ് സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിൽ. ഭീഷണികത്ത് എഴുതിയ പ്രവിത്താനം സ്വദേശി ജെയിംസ് പാമ്പയ്ക്കലാണ് അറസ്റ്റിലായത്. പാലായിലും സമീപ പ്രദേശങ്ങളിലും പൊതുപ്രവർത്തകൻ എന്ന നിലയിൽ പ്രാദേശികമായി അറിയപ്പെടുന്നയാളാണ് ഇയാൾ.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര കോട്ടയത്ത് എത്തുന്ന ദിവസമാണ് ഭീഷണി സന്ദേശം ലഭിച്ചത്.
കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നാണ് ആദ്യം ഭീഷണി കത്ത് ലഭിച്ചത്. പിന്നാലെ കോട്ടയം പ്രസ് ക്ലബിലെ ന്യൂസ് ബോക്സിൽ നിന്നും സമാനമായ കത്ത് പോലീസ് കണ്ടെടുത്തിരുന്നു. ഗോവിന്ദനും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും എതിരായ മോശം പരാമർശങ്ങളും കത്തിൽ ഉണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനാത്തിലാണ് ജെയിംസിനെ അറസ്റ്റ് ചെയ്തത്
Discussion about this post