കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തതെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി.ഒരു കോടി രൂപയാണ് സഹായമായി പ്രഖ്യാപിച്ചത്. ഈ തുക കൊച്ചി കോർപ്പറേഷന് കൈമാറും.
കനത്ത പുകയെ തുടർന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതൽ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനും അടിയന്തരമായി തുക കൈമാറുമെന്ന് യൂസഫലി അറിയിച്ചു. കൊച്ചി മേയർ അഡ്വ.എം. അനിൽ കുമാറിനെ ഫോണിൽ വിളിച്ചാണ് യൂസഫലി ഇക്കാര്യം പറഞ്ഞത്.
Discussion about this post