വിവാഹ ദിനം വ്യത്യസ്തമാക്കാൻ പലരും പലവിധ കാര്യങ്ങളും ചെയ്യാറുണ്ട്. വധുവിനെ പൊക്കിയെടുക്കുന്നതും സ്റ്റേജിൽ കയറി നിന്നുള്ള പ്രാങ്കും, കുടുംബാംഗങ്ങളുടെ ഡാൻസും പാട്ടുമൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാൽ ഇത്തരത്തിൽ വിവാഹം വ്യത്യസ്തമാക്കാൻ ശ്രമിച്ച വരന് എട്ടിന്റെ പണിയാണ് കിട്ടിയത്. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്.
വിവാഹ ദിവസം വരന്റെ വീട്ടുകാർ എത്തുന്നത് വരെ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുിണ്ടായിരുന്നില്ല. എന്നാൽ വിവാഹത്തിനായി മണ്ഡപത്തിലെത്തിയ വരൻ വേദിയിൽ കയറി നിന്ന് പാട്ട് പാടുകയായിരുന്നു. ഷാരൂഖ് ഖാന്റെ ” ആഷിഖ് ഹൂം മേ.. കാതിൽ ഭി ഹൂം ” എന്ന ഗാനമാണ് ഇയാൾ പാടിയത്. ഇത് കണ്ടതോടെ വധുവിന്റെ വീട്ടുകാർ പരിഭ്രാന്തിയിലായി.
എന്തെങ്കിലും മാനസിക പ്രശ്‌നമുള്ളയാളാണോ യുവാവ് എന്നാണ് ഇവർ ചിന്തിച്ചത്. ഇതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറി. വരന്റെ വ്യത്യസ്തമായ പെരുമാറ്റം കണ്ട് ഭയന്ന വധുവിന്റെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥരെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
Discussion about this post