ന്യൂഡൽഹി: പ്രധാനമന്ത്രിയിലൂടെ ഇന്ത്യയുടെ യശ്ശസ് വീണ്ടും ഉയരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നോബൽ സമ്മാന കമ്മറ്റി ഡെപ്യൂട്ടി ലീഡർ അസ്ലേ ടോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള ഏറ്റവും വലിയ മത്സരാർത്ഥി പ്രധാനമന്ത്രി മോദിയാണ്. ഇന്ന് ലോകത്തിലെ സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമാണ് നരേന്ദ്രമോദി. താൻ അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്ന് ടോജെ പറയുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിൽ ഏറ്റവും വിശ്വസ്തനായ നേതാവാണ് നരേന്ദ്രമോദിയെന്നും അദ്ദേഹത്തിന് മാത്രമേ സമാധാനം സ്ഥാപിക്കാൻ കഴിയൂവെന്നും ടോജെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ഭരണനയങ്ങൾ കൊണ്ട് മാത്രമാണ് ഇന്ത്യ സമ്പന്ന-ശക്തമായ രാജ്യമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സമാധാനത്തിന്റെ പൈതൃകമെന്ന് വിശേഷിപ്പിച്ച അസ്ലെ ടോജെ, ഇന്ത്യ ഒരു മഹാശക്തിയാണെന്ന് പറഞ്ഞു.ലോകത്തിലെ എല്ലാ നേതാക്കളും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും നരേന്ദ്ര മോദിയെപ്പോലെ ശക്തനായ ഒരു നേതാവിന് അതിനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഏറ്റവും അർഹനായ നേതാവ് പ്രധാനമന്ത്രി മോദിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചാൽ അത് ചരിത്രമാകും. ലോക സമാധാന സമ്മാനത്തിന് ഇന്ത്യൻ പ്രധാനമന്ത്രി അർഹനാണ്. കോവിഡ് കാലത്ത് അദ്ദേഹം മുന്നിൽ നിന്ന് നയിച്ചതും ഒരു സമ്പൂർണ്ണ ദുരന്തത്തിൽ നിന്ന് ലോകത്തെ രക്ഷിച്ചതും തുർക്കിയിലെ പോലുള്ള ഭൂകമ്പത്തിനിടയിലും, എല്ലാ അവസ്ഥകളിലും അദ്ദേഹം നൽകിയ പിന്തുണ വളരെ മികച്ചതാണ്. അതിനാൽ, ലോകത്തിന്റെ സമാധാനത്തിന്റെ അംബാസഡറാകാൻ അദ്ദേഹം യോഗ്യനാണെന്നായിരുന്നു അസ്ലേ ടോജെയുടെ പരാമർശം.
Discussion about this post